Wednesday December 07, 2016
Latest Updates

ഡബ്ലിനില്‍ നടന്ന രണ്ട് ലൈംഗികാതിക്രമങ്ങളില്‍ പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ ചിത്രം ഗാര്‍ഡ പുറത്തുവിട്ടു

ഡബ്ലിനില്‍ നടന്ന രണ്ട് ലൈംഗികാതിക്രമങ്ങളില്‍ പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ ചിത്രം ഗാര്‍ഡ പുറത്തുവിട്ടു

ഡബ്ലിന്‍: ഡബ്ലിനില്‍ നടന്ന രണ്ട് ലൈംഗികാതിക്രമങ്ങളില്‍ പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ ചിത്രം ഗാര്‍ഡ പുറത്തുവിട്ടു. 2012 ല്‍ എട്ടാഴ്ചയ്ക്കിടെ ഉണ്ടായ രണ്ട് ലൈംഗികാതിക്രമങ്ങളില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ ചിത്രമാണ് ഗാര്‍ഡ പുറത്ത് വിട്ടത്. 2012 സെപ്റ്റംബറില്‍ റാത്ത്‌മൈന്‍സിലെ കേംബ്രിഡ്ജ് വില്ലാസിലും എട്ടാഴ്ചയ്ക്ക് ശേഷം ഡബ്ലിന്‍ സിറ്റി സെന്ററിലെ ലോര്‍ഡ് എഡ്വേര്‍ഡ് സെന്ററിലും നടന്ന ലൈംഗിക പീഡനങ്ങളില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ ചിത്രമാണ് പുറത്ത് വിട്ടത്. രണ്ട് സംഭവങ്ങളിലും ഒറ്റയ്ക്ക് പോകുകയായിരുന്ന സ്ത്രീകളെ ആക്രമിച്ച് കീഴടക്കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 

പിയേഴ്‌സ് സ്ട്രീറ്റ് ഗാര്‍ഡ, റാത്ത്‌മൈന്‍സ് ഗാര്‍ഡ എന്നീ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ ഏറെ നാളായി ഗാര്‍ഡ തെരഞ്ഞുകൊണ്ടിരിക്കുന്ന പ്രതിയാണ് ഇയാള്‍. 5 അടി എട്ടിഞ്ച് ഉയരം, മെലിഞ്ഞ ശരീരം, കണ്ണട ധരിച്ചിരുന്നു ഇത്രയുമാണ് ഇയാളെക്കുറിച്ച് ഗാര്‍ഡ നല്‍കുന്ന അടയാളങ്ങള്‍. എന്നാല്‍ ഇയാള്‍ ഏത് രാജ്യത്തെ പൌരനാണെന്ന് വ്യക്തമല്ല. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഗാര്‍ഡയെ വിവരം അറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Scroll To Top