Sunday December 11, 2016
Latest Updates

ഡബ്ലിനില്‍ തെരുവ് ഗായകര്‍ക്ക് വീണ്ടും പാടാം

ഡബ്ലിനില്‍ തെരുവ് ഗായകര്‍ക്ക് വീണ്ടും പാടാം

ഡബ്ലിന്‍: ഡബ്ലിനില്‍ തെരുവ് ഗായകര്‍ക്ക് വീണ്ടും പാടാം. ഡബ്ലിന്‍ നഗരത്തില്‍തെരുവ് ഗായകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ പിന്‍വലിച്ചു. തെരുവ് ഗായകര്‍ക്ക് നിരോധനം ഏര്‍പ്പടുത്താനുള്ള നിര്‍ദ്ദേശം കൌണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ടു.തീരുമാനത്തിനെതിരെ നൂറോളം തെരുവ്ഗായകരും അവരെ പിന്തുണയ്ക്കുന്നവരുംഡബ്ലിന്‍ കാസിലിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡബ്ലിന്‍ കൌണ്‍സില്‍ തീരുമാനം മാറ്റിയത്.

ടെമ്പിള്‍ ബാര്‍ മേഖലയില്‍ പാടുന്ന ഗായകര്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത്സംബന്ധിച്ച പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പുറത്തിറക്കുന്നതിന് മുമ്പ് തന്നെനിരോധനം പിന്‍വലിക്കേണ്ടി വന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് ടെമ്പിള്‍ ബാറില്‍ തെരുവ് ഗായകര്‍ പാട്ടുപാടുന്നത്. ഇത് തുടരുമെന്ന്പരിപാടിയുടെ ഭാഗമായ ലൂക്ക് ക്ലെര്‍ക്കിന്‍ പറഞ്ഞു. 

ചാരിറ്റി ഫണ്ട് വെട്ടിക്കുറച്ച സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവാര്യമാണെന്നുംലൂക്ക് പറഞ്ഞു. 1980 കള്‍ മുതല്‍ ഡബ്ലിന്‍ നഗരത്തിലെ ഒരു സാംസ്‌കാരികകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇടമാണ് ടെമ്പിള്‍ ബാര്‍.

Scroll To Top