Sunday December 04, 2016
Latest Updates

ഡബ്ലിനില്‍ തിരുബാലസഖ്യം ഉത്ഘാടനവും ദിവ്യബലിയും ഞായറാഴ്ച്ച ഓട്ട്‌ലാന്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍

ഡബ്ലിനില്‍ തിരുബാലസഖ്യം ഉത്ഘാടനവും ദിവ്യബലിയും ഞായറാഴ്ച്ച ഓട്ട്‌ലാന്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍

ഡബ്ലിന്‍:സീറോമലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍ നവംബര്‍ 2 ന് കുട്ടികള്‍ക്കായുള്ള തിരുബാലസഖ്യം (Holy Childhood) ഭക്തസംഘടനയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെടും.ഇതോടനുബന്ധിച്ച് ദിവ്യബലിയര്‍പ്പണവും ഉണ്ടായിരിക്കും.
ആദ്യകുര്‍ബാന സ്വീകരിച്ച കുഞ്ഞുങ്ങള്‍ മുതല്‍ സ്ഥൈര്യലേപനത്തിന് ഒരുങ്ങുന്ന കുട്ടികള്‍ വരെയായിരിക്കും (3 മുതല്‍ 6 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍) ഇതില്‍ ഉള്‍പെടുന്നത്. സ്ഥൈര്യലേപനം സ്വീകരിച്ച കുട്ടികള്‍ മുതല്‍ ടീനേജേഴ്‌സ് ഉള്‍പെടുന്ന ക്രിസ്ത്യന്‍ ലൈഫ് കമ്മ്യൂണിറ്റി (CLC ) അടുത്ത മാസം നിലവില്‍ വരുന്നത് ആയിരിക്കും.

സെന്റ് വിന്‌സന്റ്‌സ് മാസ് സെന്ററില്‍ നവംബര്‍ ആദ്യഞായര്‍ മുതല്‍ എല്ലാ ആദ്യഞായറാഴ്ച്ചകളിലും മതബോധന ക്ലാസ്സിലെ കുട്ടികള്‍ക്കായി രാവിലെ 10 മുതല്‍ സെമിനാറും, കുട്ടികള്‍ക്ക് മലയാളഭാഷ ബോധനവും അതിനെ തുടര്‍ന്ന് 12 മണിക്ക് ദിവ്യബലിയും ഉണ്ടായിരിക്കും.ആദ്യഞായറാഴ്ചകളിലെ മതബോധന ക്ലാസ്സുകളും ദിവ്യബലിയും ഓട്ട്‌ലാന്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവിലുള്ള മൂന്നാം ഞായറാഴ്ചകളിലെ മതബോധന ക്ലാസ്സുകളും ദിവ്യബലിയും 4 മണിക്ക് കാരിത്താസ് ചാപ്പലില്‍ പതിവുപോലെ നടത്തപെടും. 

നവംബര്‍ 2 ന് രാവിലെ 10 മുതല്‍ 11.30 വരെ നടത്തപെടുന്ന സെമിനാറില്‍ വേദപഠനം നടത്തുന്ന എല്ലാ കുട്ടികളും പങ്കെടുക്കണമെന്ന് ചാപ്ല്യന്‍ ഫാ.മനോജ് പൊന്‍കാട്ടില്‍ അറിയിച്ചു.
11.30 ന് നടത്തപെടുന്ന തിരുബാലസഖ്യം ഭക്തസംഘടനയുടെ ഉത്ഘാടനത്തിലേക്കും 12.00 ന് അര്‍പ്പിക്കപെടുന്ന ദിവ്യബലിയിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ല്യന്‍ അറിയിച്ചു.

Scroll To Top