Monday December 05, 2016
Latest Updates

ഡബ്ലിനില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന മേയര്‍ : ലിയോ വരദ്കര്‍ സ്ഥാനാര്‍ഥിയായെക്കുമെന്ന് സൂചനകള്‍

ഡബ്ലിനില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന മേയര്‍ : ലിയോ വരദ്കര്‍ സ്ഥാനാര്‍ഥിയായെക്കുമെന്ന് സൂചനകള്‍

ഡബ്ലിന്‍: ഡബ്ലിനിലെ മേയര്‍ സഥാനം മോഹിച്ച് പ്രമുഖര്‍ രംഗത്ത്. ഇന്ത്യന്‍ വംശജനായ ഗതാഗത വകുപ്പ് മന്ത്രി ലിയോ വരദ്കര്‍ ഡബ്ലിനിലെ മേയര്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ചേക്കുമെന്ന് സൂചനകള്‍.
2014 ല്‍ മേയറെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്ന ആദ്യത്തെ കൗണ്ടിയായി ഡബ്ലിന്‍ മാറാന്‍ പോവുകയാണ്.ഡബ്ലിന്‍ സിറ്റി, ഫിംഗല്‍, സൗത്ത് ഡബ്ലിന്‍, ഡണ്‍ലേരി എന്നി മേഖലകളെ ലയിപ്പിച്ചുകൊണ്ടുള്ള വിശാല ഡബ്ലിനായാണ് മേയറെ തിരഞ്ഞെടുക്കുക.

സിറ്റികളിലും കൗണ്ടികളിലും ജനങ്ങള്‍ നേരിട്ട് മേയര്‍മാരെ തിരഞ്ഞെടുക്കുന്നതിന് വഴിതെളിക്കുന്ന ലോക്കല്‍ അതോറിറ്റി ബില്‍ പരിസ്ഥിതി ക്ഷേമ വകുപ്പ് മന്ത്രി ഫില്‍ ഹോഗന്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഡബ്ലിന്‍ സിറ്റി, ഫിംഗല്‍, സൗത്ത് ഡബ്ലിന്‍, ഡണ്‍ലേരി തുടങ്ങി ഡബ്ലിനിലെ നാല് ലോക്കല്‍ അതോറിറ്റി ഏരിയകളിലെയും വോട്ടര്‍മാര്‍ക്ക് ആരെ തങ്ങളുടെ അടുത്ത മേയറായി തിരഞ്ഞെടുക്കണം എന്നുള്ളതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും വിട്ടുകൊടുക്കുകയാണ് ഇതിലൂടെ.

മേയര്‍ക്കു നല്‍കേണ്ട അധികാര പരിധികളെ കുറിച്ച് തീരുമാനിക്കാന്‍ ഈ നാലു ലോക്കല്‍ അതോറിറ്റിയിലെ കൗണ്‍സിലര്‍മാരുടെ സംഘം നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു.

ശരിയായ അധികാരപരിധി മേയര്‍ക്ക് നല്‍കുന്നില്ലെങ്കില്‍ മേയറാകാന്‍ ഒരുങ്ങുകയില്ലെന്ന് ലിയോ വരദ്കര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയക്കാരായ മിക്കവരും ആഗ്രഹിക്കുന്ന സ്ഥാനം തന്നെയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
.
ഡബ്ലിനെ സ്‌നേഹിക്കുന്ന പലരുടെയും മനസിലുള്ള സ്ഥാനമാണ് ഇതെന്നും തന്നെക്കാള്‍ നല്ല മത്സരാര്‍ത്ഥികളെ ഈ സ്ഥാനത്തേക്ക് ലഭിക്കുമെന്നും ഡബ്‌നില്‍ വെസ്റ്റ് റ്റി ഡി പറഞ്ഞു. എന്തൊക്കെയാണ് മേയര്‍ക്ക് നല്‍കിയിരിക്കുന്ന ജോലികള്‍ എന്നറിയാതെ ഇതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ സാധിക്കില്ലെന്നും റ്റി ഡി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പലരുടെയും അഭിപ്രായ പ്രകാരം ഡബ്ലിന്‍ മേയര്‍ക്ക് ലണ്ടന്‍ മേയര്‍ക്ക് ലഭിക്കുന്ന അതേ പദവിയും അധികാരവും ഉണ്ടായിരിക്കണമെന്നാണ്.

ലണ്ടനിലെ ആദ്യത്തെ മേയര്‍മാരായ കെന്‍ ലിവിംഗ്സ്റ്റണിന്റെയും ബോറിസ് ജോണ്‍സന്റെയും ഭരണം മേയര്‍ എന്ന സ്ഥാനത്തെ ശക്തമായ ഒരു പദവിയാക്കി മാറ്റിയെടുക്കാന്‍ ഏറെ സഹായിച്ചിരുന്നു.

വിദ്യാഭ്യാസ മന്ത്രിയായ റൂരി ക്വിനും വരദ്കറെ കൂടാതെ ഡബ്ലിനിലെ മേയര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹം ലേബര്‍ പാര്‍ട്ടിയെയാണ് പ്രധിനിധീകരിക്കുന്നത്.

ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും മേയര്‍മാരുടെ അധികാരങ്ങള്‍ ഡബ്ലിനിലെ മേയര്‍ക്കും ലഭിച്ചാലേ അതിന് അത്രതന്നെ വിലമതിക്കൂവെന്നാണ് വരദ്കര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ജോണ്‍ ഗോമ്ലി ആവശ്യപ്പെട്ടതുപോലെ ഒരു ചെയര്‍മാന്‍കൂടി വേണമെന്നുള്ള തീരുമാനത്തേട് യോജിക്കുന്നില്ലെന്നും വരദ്കര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പോലും ഫിനാ ഫാള്‍ പാര്‍ട്ടി പരിഗണിച്ചേക്കാവുന്ന വരെദ്കര്‍ അതിനുള്ള ആദ്യപടിയായി ഡബ്ലിന്‍ മേയര്‍ സ്ഥാനത്തെയ്ക്ക് മത്സരിക്കാന്‍ പാര്‍ട്ടിയും നിര്‍ബന്ധിച്ചേക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രമുഖ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

.നഗരത്തിലെ ഏവര്‍ക്കും പ്രിയംകരനായ അദ്ദേഹം ,ആദ്യമായി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഡബ്ലിന്‍ മേയറായിരിക്കാന്‍ സര്‍വതാ യോഗ്യനുമാണെന്നാണ് അവരുടെ അഭിപ്രായം.like-and-share

Scroll To Top