Friday December 09, 2016
Latest Updates

ഡബ്ലിനില്‍ ചോക്ലേറ്റ് മ്യൂസിയത്തിന് പദ്ധതിയായി

ഡബ്ലിനില്‍ ചോക്ലേറ്റ്  മ്യൂസിയത്തിന് പദ്ധതിയായി

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ രൂപീകരിക്കുന്ന തിരക്കിലാണ് ടൂറിസം വകുപ്പ്. ഇതിന്റെ ഭാഗമായി ഡബ്ലിനിലേക്ക് വരുന്ന ടുറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വേണ്ടി ഒരു ചോക്ലേറ്റ് മ്യൂസിയം തയ്യാറാക്കണമെന്ന പദ്ധതി രൂപപ്പെട്ടു വരികയാണ്.തീര്‍ച്ചയായും അയര്‍ലണ്ടിലെ കുട്ടികള്‍ക്കും സന്തോഷിക്കാം …

മധുരമുള്ള ഒരു ആകര്‍ഷണമായി ഇനി ഡബ്ലിനില്‍ ചോക്ലേറ്റ്മ്യൂസിയവും ടൂറിസ്റ്റുകളെ കാത്തിരിക്കും. അയര്‍ലണ്ടിലെ ആദ്യ ചോക്ലേറ്റ് മ്യൂസിയം ആണ് ഡബ്ലിനില്‍ നിലവില്‍ വരാന്‍ പോകുന്നത്. ഒ’കോണല്‍ സ്ട്രീറ്റിലെ 65,66 കെട്ടിടങ്ങള്‍ യോജിപ്പിച്ച് പുനര്‍നിര്‍മ്മിച്ച് നാല് വിഭാഗങ്ങളായി തിരിച്ച് ചോക്ക്‌ളേറ്റുകള്‍ക്കായി മാത്രം കെട്ടിടം ഉണ്ടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡബ്ലിന്‍ സിറ്റികൌണ്‍സിലിന്റെ കീഴിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍.
യൂറോപ്പിലെ വിവിധ ഭാഗങ്ങളിലുള്ള ഒട്ടനവധി സിറ്റികളിലും ചോക്ലേറ്റ് മ്യൂസിയങ്ങള്‍ ഉണ്ട്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ എന്തുകൊണ്ടും യോജിച്ച മാര്‍ഗമാണ് ഇതെന്നും പ്ലാനിംഗ് അതോറിറ്റിക്ക് ലഭിച്ച അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഒ’ കോണല്‍ സ്ട്രീറ്റിന്റെ വലിയൊരു ഭാഗം തന്നെ ചോക്ലേറ്റ്മ്യൂസിയം വരുന്നതോടെ മാറുമെന്നാണ് കൗണ്‍സില്‍ കണക്കു കൂട്ടുന്നത്. കുട്ടികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും വേണ്ടി ഒരു മായാലോകം തന്നെ ഇവിടെ ഒരുക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ടൂറിസ്റ്റുകളും സ്‌കൂള്‍ കുട്ടികളും തന്നെയാണ് കൂടതലും ലക്ഷ്യം വയ്ക്കപ്പെടുന്നത്. ഇവരെ ആകര്‍ഷിക്കാനായി ചോക്ലേറ്റ്മ്യൂസിയം വഴി എത്രമാത്രം വൈവിധ്യങ്ങള്‍ കൊണ്ടുവരാമെന്ന ചിന്തയിലാണ് അധികൃതര്‍.
30ഓളം പുതിയ തൊഴില്‍ സാധ്യതകളും മ്യൂസിയം വരുന്നതു വഴി ഡബ്ലിന്‍കാര്‍ക്കായി ഒരുങ്ങുകയാണ്. വികസനത്തന്റെ ഭാഗമായി വര്‍ഷം തോറും ജോലി സാധ്യതയും ഏറുമെന്നാണ് കണക്കുകൂട്ടല്‍.എന്തായാലും അയര്‍ലണ്ടിലെ കുട്ടികള്‍ക്കും ഇനി സ്വന്തമായി ഒരു കൊട്ടാരമാകും.വര്‍ണ്ണങ്ങളിലും രുചികളിലും രൂപങ്ങളിലും ആരും മയങ്ങിപോകുന്ന ഒരു മധുര കൊട്ടാരം like-and-share

Scroll To Top