Saturday December 10, 2016
Latest Updates

ഡബ്ലിനില്‍ ഗര്‍ഭിണികളുടെ മാര്‍ച്ച് 

ഡബ്ലിനില്‍ ഗര്‍ഭിണികളുടെ മാര്‍ച്ച് 

ഡബ്ലിന്‍: ഡബ്ലിനില്‍ നൂറുകണക്കിന് ഗര്‍ഭിണികളായ യുവതികള്‍ മാര്‍ച്ച് നടത്തി. ഗര്‍ഭിണികളായ യുവതികളും മിഡ്‌വൈഫ് ജീവനക്കാരും ഹോം ബര്‍ത്ത് ക്യാംപെയ്ന്‍ പ്രവര്‍ത്തകരും സംയുക്തമായാണ് മാര്‍ച്ച് നടത്തിയത്. മിഡ്‌വൈഫ് ജീവനക്കാരുടെ നഷ്ടപരിഹാരം (ഇന്‍ഡെമ്‌നിറ്റി കവര്‍) പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്.ഇരുനൂറോളം സ്ത്രീകള്‍ പങ്കെടുത്ത മാര്‍ച്ച് ആരോഗ്യ മന്ത്രി ലിയോ വരദ്ക്കര്‍ക്ക് നിവേദനം നല്‍കി. 

വീടുകളില്‍ വെച്ചുതന്നെ പ്രസവം നടത്തുന്നതിന് വേണ്ട സാഹചര്യങ്ങള്‍ അനുവദിക്കണം എന്നയാവശ്യവും ഇവര്‍ ഉന്നയിച്ചു.വീട്ടില്‍ വെച്ചു പ്രസവം നടത്തുന്നവര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് അടക്കം ഏതാനം ആനുകൂല്യങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ പരിമിതിപ്പെടുത്തിയിരുന്നു.

3000 പേര്‍ ഒപ്പിട്ട നിവേദനമാണ് നല്‍കിയത്. ഇന്‍ഡെമ്‌നിറ്റി കവര്‍ പുനഃസ്ഥാപിക്കാന്‍ എച്ച്എസ്ഇയോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്. പ്രൊഫണല്‍ ഇന്‍ഷുറന്‍സ് സ്‌കീമിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പദ്ധതി നിര്‍ത്തിവച്ചത്. ഇത് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം

Scroll To Top