Friday December 09, 2016
Latest Updates

ഡബ്ലിനില്‍ കേരള ഹൗസ് ശിശുദിനാഘോഷം നവംബര്‍ പതിനാറിന്

ഡബ്ലിനില്‍ കേരള ഹൗസ് ശിശുദിനാഘോഷം നവംബര്‍ പതിനാറിന്

ഡബ്ലിന്‍: കഴിഞ്ഞ രണ്ട് വര്‍ഷം കേരള ഹൗസ് വിജയകരമായി സംഘടിപ്പിച്ച ശിശുദിനാഘോഷം ഈ വര്‍ഷം കില്‍മന ഹാളില്‍ വെച്ച് നവംബര്‍ പതിനാറിന് വൈവിധ്യവും വ്യത്യസ്തവുമായ കലാപരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചതായി കേരള ഹൗസ് അറിയിച്ചു.

ഉച്ചക്ക് കൃത്യം രണ്ട് മണിക്ക് നൂറുകണക്കിനു കുട്ടികള്‍ നെഹ്രുതൊപ്പിയും ദേശീയപതാകയും വഹിച്ചു കൊണ്ടുള്ള ശിശുദിന പരേഡോടുകൂടി ശിശുദിനാഘോഷം ആരംഭിക്കും.

അലന്‍ സാവിയോ ജേക്കബിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സോനാ റോയ് കുഞ്ചലക്കാട്ട് സ്വാഗതം ആശംസിക്കും.

കേരളഹൌസ് കോ ഓര്‍ഡീനേറ്റര്‍ ഉദയ് നൂറനാട് ശിശുദിനാഘോഷപരിപാടികള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.ചെയ്യും.ചെയ്യുകയും റവ.ഫാ. ജോര്‍ജ് വര്‍ഗീസ് ശിശുദിന സന്ദേശം നല്‍ക്കുകയും ചെയ്യും.തുടര്‍ന്ന് വിവിധ പ്രദേശത്തെ കുട്ടികള്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.

സ്വോര്‍ഡ്‌സ് മുതല്‍ വിക്‌ളോ വരെയുള്ള പ്രദേശങ്ങളിലെ കുട്ടികളുടെ ഗ്രൂപ്പ് ഡാന്‍സുകളും, സിനിമാറ്റിക് ഡാന്‍സുകളും , നിരവധി ടാബ്ലോകളും പ്രച്ഛന്നവേഷവും സ്‌കിറ്റ് എന്നിവയും കലാപരിപാടിയുടെ ഭാഗമായി ഉണ്ടാകും.

പ്രോഗ്രാം കോ ഓര്‍ഡീനേറ്റേഴ്‌സ്

സാവിയോ മൈക്കിള്‍ താല

പ്രിന്‍സ് വിക്ലോ

ജയന്‍ ഫിലിപ്പ് ലൂക്കാന്‍

സോഫി ലിക്വിന്‍സ്റ്റാര്‍

മായ ഹെന്‍ട്രി

Scroll To Top