Monday December 05, 2016
Latest Updates

ഡബ്ലിനില്‍ കേരളപിറവി ദിനാഘോഷം

ഡബ്ലിനില്‍ കേരളപിറവി ദിനാഘോഷം

ഡബ്ലിന്‍ ;വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു. പരമ്പരാഗത കേരളീയ ശൈലിയിലുള്ള വസ്ത്രമണിഞ്ഞാണ് അംഗങ്ങളെത്തിയത്. മലയാളതനിമയും സംസ്‌കാരവും വിളിച്ചോതുന്ന വിവിധ പരിപാടികള്‍ നടത്തപ്പെട്ടു.

ചെയര്‍മാന്‍ ബിജു ഇടക്കുന്നത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ ചക്കാലയ്ക്കലും ഡോമനിക് സാവിയോയും ചേര്‍ന്ന് കേക്ക് മുറിച്ച് പരിപാടികള്‍ ഉത്ഘാടനം ചെയ്തു. യൂറോപ്പ് റീജിയന്‍ വൈസ് ചെയര്‍മാന്‍ ഷൈബു ജോസഫ് ട്രഷറര്‍ തോമസ് മാത്യു കോട്ടയം തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രോവിന്‍സ് പ്രസിഡന്റ് ദീപു ശ്രീധര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ നന്ദിയും പറഞ്ഞു.

കേരള തനിമയില്‍ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞു സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വനിതകള്‍

കേരള തനിമയില്‍ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞു സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വനിതകള്‍

ഡബ്ല്യൂ എം സി ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത് കേരളപിറവിദിന സന്ദേശം നല്‍കുന്നു .തോമസ് മാത്യു കോട്ടയം,ദീപു ശ്രീധര്‍,മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ എന്നിവര്‍ സമീപം

ഡബ്ല്യൂ എം സി ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത് കേരളപിറവിദിന സന്ദേശം നല്‍കുന്നു .തോമസ് മാത്യു കോട്ടയം,ദീപു ശ്രീധര്‍,മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ എന്നിവര്‍ സമീപം

 

 

Scroll To Top