Tuesday December 06, 2016
Latest Updates

ഡബ്ലിനില്‍ ഒരു പാര്‍ക്കിംഗ് സ്‌പെയ്‌സിന് വീടിനേക്കാള്‍ വില !

ഡബ്ലിനില്‍ ഒരു പാര്‍ക്കിംഗ് സ്‌പെയ്‌സിന് വീടിനേക്കാള്‍ വില !

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തില്‍ ഒരു പാര്‍ക്കിംഗ് സ്‌പെയ്‌സ് വാങ്ങാന്‍ എത്ര യൂറോ വേണ്ടി വരും? ആരും തുക കേട്ടാല്‍ ഒന്ന് ഞെട്ടുമെന്നുറപ്പ്. ലോങ്ങ് ഫോര്‍ഡില്‍ മൂന്ന് ബെഡ് റൂമുള്ള ഒരു വീട് വാങ്ങുന്നതിലും കൂടുതല്‍ തുക ചെലവഴിച്ചാലേ ഒരു പാര്‍ക്കിംഗ് സ്‌പെയ്‌സ് ലഭിക്കൂ എന്നതാണ് വസ്തുത. 

സെന്റ് സ്റ്റീഫന്‍സ് ഗ്രീനിലെ ഒരു പാര്‍ക്കിംഗ് സ്‌പെയ്‌സ് വാങ്ങുന്നതിന് 53,000 യൂറോ ചെലവഴിക്കണം. എന്നാല്‍ ലോങ്ങ് ഫോര്‍ഡില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന ഒരു വീടിന് പോലും ഇത്രയും തുക വില ഇല്ലെന്നതാണ് രസകരമായ വസ്തുത. ലോങ്ങ് ഫോര്‍ഡിലെ ഈ വീടിന്റെ വില 45,000 യൂറോയാണ് . വില താരതമ്യം ചെയ്താല്‍ പാര്‍ക്കിംഗ് സ്‌പെയ്‌സ് വാങ്ങുന്നതിലും ലാഭകരമാണ് ഒരു വീട് വാങ്ങുന്നത്!. 

സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ തന്നെ മറ്റ് രണ്ട് പാര്‍ക്കിംഗ് സ്‌പെസുകള്‍ക്ക് 25,000 യൂറോ മാത്രമാണ് വില. പ്രേം ഗ്രൂപ്പ് മാനേജ്‌മെന്റിന്റെ ഉടമസ്ഥതതയിലുള്ള പാര്‍ക്കിംഗ് സ്‌പെയ്‌സാണ് തീ വിലയ്ക്ക് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. പ്രതിവര്‍ഷം 3,950 യൂറോയ്ക്ക് 35 വര്‍ഷത്തേക്കാണ് പാര്‍ക്കിംഗ് സ്‌പെയ്‌സ് കരാര്‍ നല്‍കുക.

Scroll To Top