Tuesday December 06, 2016
Latest Updates

ഡബ്ലിനില്‍ ഇന്ന് സ്വര്‍ഗാരോപണ തിരുനാളും ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കായി ആരാധനയും 

ഡബ്ലിനില്‍ ഇന്ന് സ്വര്‍ഗാരോപണ തിരുനാളും ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കായി ആരാധനയും 

ഡബ്ലിന്‍:സീറോ മലബാര്‍ സഭയില്‍ ഇന്ന് (15 ഓഗസ്റ്റ്) പരിശുദ്ധ ദൈവമാതാവ് ആത്മശരീരത്തോടെ സ്വര്‍ഗത്തിലേക്ക് കരേറ്റപെട്ടതിനെ അനുസ്മരിച്ച് മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ കൊണ്ടാടുന്നു. 

താല സ്പ്രിങ്ങ്ഫീല്‍ഡ് സെന്റ് മാര്‍ക്ക് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 3.30 നു അര്‍പ്പിക്കപെടുന്ന പരിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനും മറ്റ് തിരുനാള്‍ കര്‍മങ്ങള്‍ക്കും ഫാ. കുര്യന്‍ പൊന്മലകുന്നേല്‍ ( ആദിലാബാദ് രൂപത, തെലുങ്കാന ) മുഖ്യകാര്‍മികത്വം വഹിക്കുന്നു.

ഇറാഖിലും ലിബിയയിലും ,പാലസ്തീനായിലുമടക്കം ലോകമെമ്പാടും പീഡിപ്പിക്കപെടുന്ന വിവിധ ജനവിഭാഗങ്ങളെ അനുസ്മരിച്ചു കൊണ്ട് പ്രാര്‍ത്ഥിക്കുന്ന പ്രത്യേക ആരാധന ശുശ്രുഷയും കുര്‍ബാനയോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. 

Scroll To Top