Saturday December 10, 2016
Latest Updates

ഡബ്ലിനില്‍ ഇന്ന് ഔദ്യോഗിക ദീപാവലി ആഘോഷം:മന്ത്രി വരേദ്കറും,സിറ്റി മേയറും മുഖ്യാതിഥികള്‍ 

ഡബ്ലിനില്‍ ഇന്ന് ഔദ്യോഗിക ദീപാവലി ആഘോഷം:മന്ത്രി വരേദ്കറും,സിറ്റി മേയറും മുഖ്യാതിഥികള്‍ 

ഡബ്ലിന്‍: ഡബ്ലിനില്‍ ഇന്ന് ഔദ്യോഗിക ദീപാവലി ആഘോഷം. ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെയും ഇന്ത്യന്‍ എംബസിയുടെയും ഇന്ത്യന്‍ സംഘടനകളുടെയും സംയുക്ത നേതൃത്വത്തിലാണ് ദീപാവലി ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ഡബ്ലിന്‍ 2 ലെ കോര്‍ക്ക് ഹില്ലിലെ സിറ്റി ഹാളില്‍ വൈകുന്നേരം 6.30 നാണ് ദീപാവലി ആഘോഷം. 

ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ ഒരു നഗരം ഒരു ജനത എന്ന പദ്ധതിയുടെ ഭാഗമായാണ് കൌണ്‍സില്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കാളിയായത്. തിന്മയുടെ മേല്‍ നന്മ വിജയം നേടിയതിന്റെ പ്രതീകമായി ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്ക്, ഇന്ത്യന്‍ അംബാസഡര്‍ രാധിക ലാല്‍ ലോകേഷ്, ആരോഗ്യ മന്ത്രി ലിയോ വരദ്കര്‍ എന്നിവര്‍ എന്നിവര്‍ സംയുക്തമായി ദീപാവലി വിളക്ക് തെളിയിക്കും. ദീപാവലി ആഘോഷത്തിനു നേതൃത്വം കൊടുക്കാന്‍ ഡബ്ലിന്‍ സിറ്റി കൌണ്‍സിലിനും അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മേയര്‍ ക്രിസ്റ്റി ബര്‍ക്ക് പറഞ്ഞു. 

എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നതായി അംബാസ ഡര്‍ ക്രിസ്റ്റി ബര്‍ക്കും പറഞ്ഞു. ഗണേശ സ്തുതിയോടെ കലാപരിപാടികള്‍ ആരംഭിക്കും. കേരളത്തിന്റെ തനത് നൃത്തരൂപമായ മോഹിനിയാട്ടം, തമിഴ്‌നാട്ടില്‍ രൂപം കൊണ്ട ഭരതനാട്യം, നാടോടി നൃത്തം, ഉപകരണ സംഗീതം തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ചില ഇന്ത്യന്‍ സംഘടനകള്‍ പിന്തുണയ്ക്കാത്തത് കാരണം മാറ്റിവെച്ച ഇന്ത്യാ ഡേ പരിപാടികള്‍ നിശ്ചയിച്ച അതെ ദിവസമാണ് ഇന്ത്യന്‍ എംബസി ദീപാവലി സംഘടിപ്പിച്ചിരികുന്നത്.എംബസിയുടെ ഉദ്ദേശ്യമനുസരിച്ച് വിപുലമായ രീതിയില്‍,എല്ലാ ഇന്ത്യന്‍ സംഘടനകളെയും ,ഇന്ത്യാക്കാരായ എല്ലാവരെയും ഒന്നിച്ചു ചേര്‍ത്ത് ഇന്ത്യ ഡേ ആഘോഷിക്കാനുള്ള പദ്ധതിയ്ക്ക് തുരങ്കം വെച്ചത് ദീപാവലി ആഘോഷത്തിന് നേതൃത്വം നല്കിയ ചില ഉത്തരേന്ത്യന്‍ സംഘടനകളാണ്.ഇതേ തുടര്‍ന്ന് ക്ഷണിക്കപ്പെട്ട അഥിതികള്‍ക്കായി പദ്ധതി ലഘുവാക്കാന്‍ അമ്പാസിഡര്‍ നിശ്ചയിക്കുകയായിരുന്നു.

Scroll To Top