Friday December 09, 2016
Latest Updates

ഡബ്ലിനില്‍ ഇന്നും നാളെയും ഭാഗികമായി വെള്ളം മുടങ്ങും:ശുദ്ധജലം നിയന്ത്രിച്ച് ഉപയോഗിക്കണമെന്ന് സിറ്റി കൗണ്‍സില്‍

ഡബ്ലിനില്‍ ഇന്നും നാളെയും ഭാഗികമായി വെള്ളം മുടങ്ങും:ശുദ്ധജലം നിയന്ത്രിച്ച് ഉപയോഗിക്കണമെന്ന് സിറ്റി കൗണ്‍സില്‍

ഡബ്ലിന്‍: ഡബ്ലിനില്‍ വീണ്ടും കുടിവെള്ളത്തിന് തടസം. ആയിരക്കണക്കിന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇന്നും നാളെയും ശുദ്ധ ജല വിതരണം മുടങ്ങുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. മെയിന്‍ വിതരണത്തിന് സംഭവിച്ച തകരാറുകളാണ് ഇപ്പോള്‍ കുടിവെള്ളം മുടക്കിയിരിക്കുന്നത്.

ജെയിംസ് സ്ട്രീറ്റിലെ തകരാറ് സംഭവിച്ച പൈപ്പില്‍ റിപ്പയറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ വീടുകളില്‍ വെള്ളം പൂര്‍ണ്ണമായും ഭാഗീകമായും മുടങ്ങുമെന്നാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ (ഡിസിസി) അറിയിക്കുന്നത്. താല്‍ക്കാലികമായി മാത്രമാണ് വിതരണം മുടങ്ങുക.

തകരാറിലായ പൈപ്പിന്റെ റിപ്പയറിംഗ് ജോലികള്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ ഡിസിസി ആരംഭിച്ചിട്ടുണ്ട്.

ജോലികള്‍ ഞായറാഴ്ച്ച വരെ തുടരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ഗ്ലാസ്‌നവിന്‍, ഡ്രംകൊണ്ട്ര, ഫിബ്‌സ്‌ബോറോ, കാബ്ര തുടങ്ങിയ പ്രദേശങ്ങളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. സിറ്റിസെന്ററിനു ചുറ്റുമുള്ള ചില പ്രദേശങ്ങളെയും ഇത് ബാധിക്കും.

റിപ്പയറിംഗ് ജോലികള്‍ തീരുന്നത് വരെയും ഉപഭോക്താക്കള്‍ വളരെ നിയന്ത്രിച്ച് മാത്രമേ ജലം ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും അധികൃതര്‍ അറിയിക്കുന്നു. അത്യാവശ്യമെങ്കില്‍ വെള്ളത്തിന് നിര്‍മ്മിച്ചിരിക്കുന്ന വാട്ടര്‍ടാങ്കുകളെ ആശ്രയിക്കാമെന്നും കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍  dublincity.ie എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ ട്വിറ്ററിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Scroll To Top