Sunday December 11, 2016
Latest Updates

ഡബ്ലിനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വംശീയ ആക്രമണങ്ങള്‍ ;പലരും പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുന്നു

ഡബ്ലിനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വംശീയ ആക്രമണങ്ങള്‍ ;പലരും പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുന്നു

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ തലസ്ഥാന നഗരിയായ ഡബ്ലിനില്‍ ഇന്ത്യന്‍
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം  രൂക്ഷമാകുന്നു. കള്ളന്‍മാരുടെയും വംശീയവാദികളുടേയും
സംഘമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രൂക്ഷമായ
ശാരീരിക ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ചു അക്രമിക്കുന്നതയാണ് പുതിയ വിവരം .

അക്രമികളെ ഭയന്ന് പലരും പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതായാണ് റിപ്പോര്‍ട്ട്. വന്‍ തുകമുടക്കി അയര്‍ലണ്ടില്‍ എത്തിയ പലരും ആക്രണം ഭയന്ന് തിരിച്ചു പോകുകയാണ്.ഏറ്റവും ഒടുവില്‍ ആക്രമണത്തിനിരയായ ഗൗതം സേതു എന്ന 25 കാരന്‍ അയര്‍ലണ്ടിലെ പഠനം
അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ഡബ്‌ളിന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയുടെ കെവിന്‍ സ്ട്രീറ്റ് ക്യാമ്പസിലെ പിജി വിദ്യാര്‍ത്ഥിയായിരുന്നു ഗൗതം സേതു.

12,000 യൂറോയിലധികം ഫീസ് നല്കി ഇവിടെ പഠിക്കാന്‍ എത്തിയ ഗൗതം സേതുവിനെ കഴിഞ്ഞ തിങ്കളാഴ്ച്ച ഡബ്‌ളിന്‍ സിറ്റി സെന്ററില്‍ വച്ച് ഒരു സംഘം മോഷ്ടാക്കള്‍ ആക്രമിക്കുകയായിരുന്ന. രൂക്ഷമായ ആക്രമണത്തിനിരയായ ഗൗതം താന്‍ പ്രാണഭയം മൂലം നാട്ടിലേക്ക് മടങ്ങുകയാണെന്ന് വ്യക്തമാക്കി. സമാനമായ നിരവധി സംഭവങ്ങളാണ് ഡബ്‌ളിനില്‍ നിന്ന് മറ്റ് സമീപ പ്രദേശങ്ങളില്‍ നിന്നും ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഗൌതത്തിന്റെ പിന്നാലെ എത്തിയ അഞ്ചംഗ സംഘം ഈ യുവാവിനെ ഇടിച്ചു നിലത്ത് വീഴ്ത്തുകയായിരുന്നു. ബോധം മറയുന്നത് വരെ അക്രമികള്‍ ഗൌതത്തെ മര്‍ദ്ദിച്ചു. സംഭവം നടന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഗാര്‍ഡ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ടു ഇതുവരെയും ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. രാത്രി
പത്തരയോടെയാണ് സേതുവിനെതിരെ ആക്രമണമുണ്ടായത്. പിന്നാലെ എത്തിയ അക്രമിസംഘം വംശീയമായി അധിക്ഷേപിക്കുന്ന പദപ്രയോഗങ്ങള്‍ നടത്തിയ ശേഷമാണ് സേതുവിനെ മര്‍ദ്ദിക്കാന്‍ ആരംഭിച്ചത്. ആക്രമണത്തില്‍ സേതുവിന്റെ മൂക്കിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു.

പരുക്കേറ്റ സേതു മാറ്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെന്നൈ സ്വദേശിയായ ഗൗതം സേതു കഴിഞ്ഞ സെപ്റ്റംബറിലാണ് അയര്‍ലണ്ടില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ പഠനം പൂര്‍ത്തിയാകാതെ തിരികെ മടങ്ങേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

Scroll To Top