Wednesday December 07, 2016
Latest Updates

ഡബ്ലിനില്‍ ആഴ്ചയില്‍ പത്ത് കുട്ടികള്‍ വീതം ഭവനരഹിതരാകുന്നു !

ഡബ്ലിനില്‍ ആഴ്ചയില്‍ പത്ത് കുട്ടികള്‍ വീതം ഭവനരഹിതരാകുന്നു !

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഡബ്ലിനില്‍ മാത്രം ആഴ്ചയില്‍ പത്ത് കുട്ടികള്‍ വീതം വീടില്ലാത്തവരായി തെരുവില്‍ ഇറങ്ങുന്നതായി റിപ്പോര്‍ട്ട്. ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ ഫോക്കസ് അയര്‍ലണ്ട് ആണ് ഈ കണക്ക് പുറത്ത് വിട്ടത്. സെപ്റ്റംബറില്‍ മാത്രം ഡബ്ലിനില്‍ 45 കുടുംബങ്ങള്‍ ഭവനരഹിതരായി മാറിയതായി ഫോക്കസ് അയര്‍ലണ്ട് വെളിപ്പെടുത്തി. ഇതോടെ ഈ വര്‍ഷം ഭവനരഹിതരായി തെരുവില്‍ ഇറങ്ങേണ്ടിവന്നവരുടെ ആകെ എണ്ണം 350 ആയി. ഈ പ്രതിസന്ധി കണക്കിലെടുത്ത് 2015 ബജറ്റില്‍ ഭവനമേഖലയ്ക്ക് വേണ്ടി മാത്രം 500 മില്യന്‍ യൂറോ മാറ്റിവയ്ക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. 

കുടുംബബന്ധങ്ങളുടെ തകര്‍ച്ച,സിംഗിള്‍ പേരന്റ് സമ്പ്രദായം,മയക്കുമരുന്നിന്റെ ഉപഭോഗം എന്നിവയാണ് കുട്ടികള്‍ അനാഥമാകാക്കപ്പെടാനുള്ള കാരണങ്ങള്‍ 

ഭവന പ്രതിസന്ധി പരിഹരിക്കുഇന്നതിനു ആവശ്യമായ ഭവനനയം രൂപീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും സംഘടന കുറ്റപ്പെടുത്തി. ബജറ്റിനു മുന്നോടിയായി സര്‍ക്കാരിന് സംഘടന സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 3000 വീടുകളെങ്കിലും അടിയന്തരമായി നിര്‍മ്മിക്കണമെന്ന് ഫോക്കസ് അയര്‍ലണ്ട് ആവശ്യപ്പെട്ടു. കൂടാതെ വാടക വീടുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ഫോക്കസ് അയര്‍ലണ്ട് ആവശ്യപ്പെട്ടു. മന്ത്രി അലന്‍ കെല്ലി അടുത്ത ആഴ്ച ഭവനനയം പ്രഖ്യാപിക്കാനിരിക്കെയാണ് ഫോക്കസ് അയര്‍ലണ്ട് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. 

ഭവനനയം പ്രഖ്യാപിച്ചാല്‍ അത് അവലോകനം ചെയ്ത് അഭിപ്രായം പറയുമെന്നും ഫോക്കസ് അയര്‍ലണ്ട് വ്യക്തമാക്കി. സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് അനുവദിക്കാതെ ഭവനമേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്നും അത് അടുത്ത ബജറ്റ് മുതല്‍ തുക നീക്കി വയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 

Scroll To Top