Sunday December 11, 2016
Latest Updates

ഡബ്ലിനില്‍ ആദ്യ വെള്ളി ആചരണം

ഡബ്ലിനില്‍ ആദ്യ വെള്ളി ആചരണം

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭ ആദ്യവെള്ളി ആചരണം ആരംഭിക്കുന്നു.ജനുവരി 3 വെള്ളിയാഴ്ച്ച മുതല്‍ എല്ലാ ആദ്യ വെള്ളിയാഴ്ച്ചകളിലും ഡബ്ലിനില്‍ പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുമണിക്കൂര്‍ ആരാധന, അനുരഞ്ജന കൂദാശ (കുമ്പസാരം), ജപമാല, വി.കുര്‍ബ്ബാന, ഈശോയുടെ തിരുഹ്യദയത്തോടുള്ള പ്രതിഷ്ഠ, ഉണ്ണീശോയുടെ നൊവേന എന്നീ കര്‍മ്മങ്ങളോടു കൂടിയാണ് ഇതോടനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുക.

താല സെ. മാര്‍ട്ടിന്‍സ് പള്ളിയില്‍ ,( എയില്‍സ്ബറി, ഡബ്ലിന്‍ 24.,) 5 പി.എം. മുതല്‍ 7.30 പി.എം. വരെയാണ് തിരുക്കര്‍മ്മങ്ങള്‍ .

പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. മാര്‍ഗരറ്റ് മേരി അലക്കോക്ക് പുണ്യവതിക്ക് ലഭിച്ച ക്രിസ്തു ദര്‍ശനത്തെ തുടര്‍ന്നാണ് കത്തോലിക്കാസഭയില്‍ ആദ്യവെള്ളി ആചരണം ആരംഭിച്ചത്. പാപങ്ങള്‍ ഓര്‍ത്ത് മനസ്തപിക്കാനും കുമ്പസാരിക്കുവാനും വിശുദ്ധിയോടെ പരിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുവാനും ഈശോയുടെ തിരുഹ്യദയത്തിന് പ്രതിഷ്ഠിക്കുവാനും അങ്ങനെ ജീവിതത്തെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുവാനും വിശ്വാസികളെ ഈ ശുശ്രൂഷകള്‍ സഹായിക്കുന്നു .

കുമ്പസാരിക്കാനുള്ള സൗകര്യം ലഭിക്കുന്നതാണ് (മലയാളം, ഇംഗ്ലീഷ്). എല്ലാ സഭാ വിശ്വാസികളെയും ഈ തിരുക്കര്‍മ്മങ്ങളിലേയ്ക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍ (സീറോ മലബാര്‍ ചാപ്ലൈന്‍സ്)എന്നിവര്‍ അറിയിച്ചു.

Scroll To Top