Friday December 09, 2016
Latest Updates

ഡബ്ലിനില്‍ അക്രമികളുടെ വിളയാട്ടം (വീഡിയോ)

ഡബ്ലിനില്‍ അക്രമികളുടെ വിളയാട്ടം (വീഡിയോ)

ഡബ്ലിന്‍: ഡബ്ലിനില്‍ അക്രമികളുടെ വിളയാട്ടം. ഡബ്ലിന്‍ സിറ്റി സെന്ററിലെ ഒരു ഷോപ്പില്‍ എത്തിയ അക്രമി കത്തി കാട്ടി ജീവനക്കാരനെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവന്നു.ഡബ്ലിനിലെ തോമസ് സ്ട്രീറ്റിലെ സ്പാര്‍ ഷോപ്പിലാണ് അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.കത്തി കാട്ടി ഭീഷണി മുഴക്കിയ ഇയാള്‍ അസഭ്യ വാക്കുകള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

കടയിലെ ജീവനക്കാരനായ കോസ്‌മോസ് ഡെബെല്ല എന്നയാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കത്തി കാട്ടി അസഭ്യം വിളിച്ച് പറഞ്ഞു കൊണ്ട് ജീവനക്കാര്‍ പുറത്തേക്ക് ഇറങ്ങി വരാന്‍ ആവശ്യപ്പെടുന്ന യുവാവിനെയും ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന യുവതിയുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഒക്ടോബര്‍ 20 നാണ് സംഭവം നടന്നത്. തന്റെ കയ്യില്‍ നിന്ന് കടയിലെ ജീവനക്കാര്‍ എന്തോ അപഹരിച്ചു എന്നാരോപിച്ചാണ് ഇയാള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്.അസഭ്യവര്‍ഷം രൂക്ഷമായപ്പോഴാണ് കടയിലെ ജീവനക്കാരന്‍ രംഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങിയത്. 

 മൊബൈല്‍ ഫോണില്‍ രംഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന യുവതി അക്രമിയെ പിന്തിരിപ്പിക്കാന്‍ ശ്രമം തുടങ്ങി.തുടര്‍ന്ന് ജീവനക്കാരന്‍ വീഡിയോ സഹിതം ഗാര്‍ഡയില്‍ പരാതി നല്‍കി.

Scroll To Top