Monday December 05, 2016
Latest Updates

ഡബ്ലിനിലേയ്ക്ക് പങ്കാളിത്വ സര്‍വീസിന് ജെറ്റ് എയര്‍വേയ്‌സും, എയര്‍ ഫ്രാന്‍സും തമ്മില്‍ വാണിജ്യ കരാറായി

ഡബ്ലിനിലേയ്ക്ക് പങ്കാളിത്വ സര്‍വീസിന് ജെറ്റ് എയര്‍വേയ്‌സും, എയര്‍ ഫ്രാന്‍സും തമ്മില്‍  വാണിജ്യ കരാറായി

ഡബ്ലിന്‍ : യാത്രക്കാരെയും സീറ്റുകളും പരസ്പരം പങ്കുവെയ്ക്കുന്ന കാര്യത്തില്‍ ഇന്ത്യയിലെയും ഫ്രാന്‍സിലെയും സ്വകാര്യ വിമാനക്കമ്പനികളായ ജെറ്റ് എയര്‍വേയ്‌സും എയര്‍ ഫ്രാന്‍സും ഉഭയകക്ഷി വാണിജ്യകരാര്‍ (കോഡ് ഷെയര്‍ പാക്റ്റ്) ദീര്‍ഘിപ്പിക്കുന്നു. ഇരുവരും ജൂണില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം രണ്ടു കമ്പനികളും സര്‍വീസ് നടത്തുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ കൂടുതല്‍ സൗകര്യ പ്രദമാകുന്ന രീതിയിലാണ് കരാര്‍. യുറോപ്പൂം യു കെയും ഉള്‍പ്പെടെ ഈ വിമാനക്കമ്പനികളുടെ നെറ്റ്‌വര്‍ക്ക് വരുന്ന 12 പ്രധാന നഗരങ്ങളിലേക്കുള്ള യാത്രകള്‍ ഇതോടെ കൂടുതല്‍ സുഗമമാകുമെന്ന് ജെറ്റ് എയര്‍വേയ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

രണ്ടോ അതിലധികമോ വിമാനക്കമ്പനികള്‍ തമ്മില്‍ ഉണ്ടാക്കുന്ന വാണിജ്യകരാറാണ് ഇത്. ഒരേ വിമാനം പങ്കുവെയ്ക്കാനോ കമ്പനികള്‍ക്ക് പരസ്പരം സീറ്റ് വില്‍പ്പന നടത്തുകയോ ഒക്കെ ഈ പരിധിയില്‍ വരുന്നുണ്ട്. ഈ കരാര്‍ അനുസരിച്ച് ജറ്റ് എയര്‍വേസിലെ യാത്രക്കാര്‍ക്ക് ഡബ്ലിന്‍ കൂടാതെ ഫ്രാന്‍സിലെ നൈസ്, ലിയോണ്‍, മാഴ് സെയി, ടൊളൂസ് സ്‌പെയിനിലെ മാഡ്രിഡ്, ബാഴ്‌സിലോണ, ജര്‍മ്മനിയിലെ ഹാംബര്‍ഗ്, ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് , , യുകെ യിലെ ബിര്‍മിംഗാം, ന്യുകാസില്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ ഈ പങ്കാളിത്വം വഴി നടത്താനാവും.

അതുപോലെ തന്നെ ജെറ്റ് എയര്‍വേസ് പരിധിയിലുള്ള മുംബൈ, ഡല്‍ഹി, ബംഗലുരു, ചെന്നൈ, ഹൈദരാബാദ് കൊല്‍ക്കത്ത റൂട്ടുകള്‍ എയര്‍ഫ്രാന്‍സിനും ഉപയോഗിക്കാനാകും.

ഇന്നു മുതല്‍ കരാര്‍പ്രകാരമുള്ള പ്രവര്‍ത്തനം തുടങ്ങുമെങ്കിലും മെയ് 14 മുതലായിരിക്കും യാത്രകള്‍ തുടങ്ങുകയെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഫ്രാന്‍സിലെ മുന്‍നിരക്കാരായ വിമാനക്കമ്പനിയുമായി ചേര്‍ന്ന് തങ്ങളുടെ അതിഥികള്‍ക്ക് കൂടുതല്‍ വിശാലമായ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നതെന്നും വിപണിയിലെ പരിധികളില്ലാത്ത യാത്രാ സൗകര്യമാണ് ഉറപ്പാക്കുന്നതെന്നും ജെറ്റ് എയര്‍വേസ് സീനിയര്‍ വൈസ് പ്രസിഡന്‍ഡ് ഗൗരംഗ് സിംഗ് പറയുന്നു.

Scroll To Top