Wednesday December 07, 2016
Latest Updates

ഡബ്ലിനിലേയ്ക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ , 7.3 മില്യണ്‍ സഞ്ചാരികളെ ഈ വര്‍ഷം പ്രതീക്ഷിക്കുന്നുവെന്ന് വരേദ്കര്‍

ഡബ്ലിനിലേയ്ക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ , 7.3 മില്യണ്‍ സഞ്ചാരികളെ ഈ വര്‍ഷം പ്രതീക്ഷിക്കുന്നുവെന്ന് വരേദ്കര്‍

ഡബ്ലിന്‍: ഡബ്ലിനിലെയ്ക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ തയാറാക്കുമെന്ന് ഗതാഗത ടൂറിസം വകുപ്പ് മന്ത്രി ലിയോ വരേദ്കര്‍. ‘ബാര്‍സിലോണയിലേതുപോലെ വര്‍ഷത്തില്‍ വളരെക്കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഡബ്ലിന് യാതൊരു പ്രയാസവുമില്ല.2007ല്‍ ഉണ്ടായിരുന്ന 4.5മില്ല്യന്‍ ആളുകള്‍ എന്ന കണക്കില്‍ നിന്നും വളരെയധികം താഴേക്ക് പോയിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം നോര്‍ത്ത് അമേരിക്കന്‍, ജര്‍മന്‍, ആസ്‌ട്രേലിയന്‍ മാര്‍ക്കറ്റുകളില്‍ വന്ന പ്രോത്സാഹനപരമായ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും കഴിഞ്ഞ ദിവസം കില്ലിനിയില്‍ വച്ചു നടന്ന സെമിനാറില്‍ വരേദ്കര്‍ അഭിപ്രായപ്പെട്ടു.

കുറച്ചു വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന വീഴ്ച്ചയില്‍ നിന്ന് ബ്രിട്ടീഷ് മാര്‍ക്കറ്റും അല്‍പ്പാല്‍പ്പമായി കരകയറിക്കൊണ്ടിരിക്കുകയാണെന്നും വരേദ്കര്‍ കൂട്ടിച്ചേര്‍ത്തു.
ഡബ്ലിനും ഡബ്ലിന്‍ പ്രദേശങ്ങള്‍ക്കും കൂടുതല്‍ മികച്ച രീതിയില്‍ ടൂറിസം മേഖലയില്‍ മുന്നേറാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും വരേദ്കര്‍ പറയുന്നു.
വര്‍ഷത്തില്‍ 7മില്ല്യന്‍ ടൂറിസ്റ്റുകളെയാണ് ബാര്‍സിലോണ ആകര്‍ഷിക്കുന്നത്. രാജ്യത്ത് ആകെ ഇത്തവണ 7.3 മില്ല്യന്‍ ടൂറിസ്റ്റുകള്‍ സന്ദര്‍ശനം നടത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് ലിയോ വരേദ്കര്‍ അറിയിച്ചു.

ഡബ്ലിനിലെ പ്രദേശമായ ഡണ്‍ലേരിരാത്ഡൗണ്‍ വളരെ മികച്ച രീതിയില്‍ തങ്ങളുടെ ടൂറിസം മേഖലയെ പരിപാലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും സെമിനാര്‍ സംഘടിപ്പിച്ച ഫിന്‍ഗേല്‍ റ്റിഡി മേരി മിച്ചല്‍ ഒ’കോണര്‍ പറഞ്ഞു.

സിറ്റി സെന്ററിനും കടലിനും നടുവിലായി കിടക്കുന്ന മനോഹരമായ പ്രദേശമാണ് ഡണ്‍ലേരി എന്നും അതിനെ മാധ്യമങ്ങള്‍ പലപ്പോഴും നെഗറ്റീവായി ചിത്രീകരിക്കുകയാണെന്നും മിച്ചല്‍ ഒ’കോണര്‍ ആരോപിച്ചു.

കടലോട് ചേര്‍ന്ന പ്രദേശമായതിനാല്‍ തന്നെ ഡണ്‍ലേരി കൂടുതലും തീരദേശ ടൂറിസത്തിനെ പ്രോത്സാഹിപ്പിക്കണമെന്നു തന്നെയാണ് പല ടൂറിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.
അന്തര്‍ ദേശീയ തലത്തില്‍ വളരെ അറിയപ്പെടുന്ന മാര്‍ക്കറ്റിനായി വളരെയധികം വിലയിടേണ്ടിവരുമെന്നാണ് വരേദ്കര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രമോഷണല്‍ ടാക്‌സ്
നിരക്കില്‍ വിലയീടാക്കുമ്പോള്‍ സെന്റ് മോണിക്ക സന്ദര്‍ശിക്കുന്നതിനായി കൊടുക്കേണ്ടത് 30 ഡോളറാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ഒട്ടേറെ ഇവന്റുകള്‍ക്ക് സര്‍ക്കാര്‍ പണം മുടക്കിയെങ്കിലും പലതും പൂര്‍ണ്ണമായും ഫലം കാണുകയുണ്ടായില്ല. എന്നാല്‍ ചിലതൊക്കെ വളരെ വിജയകരമാവുകയും ചെയ്തു. രാജ്യം സന്ദര്‍ശിച്ച പ്രമുഖരില്‍ എലിസബത്ത് രാജ്ഞിയും ബാരക് ഒബാമയും അയര്‍ലണ്ട് സന്ദര്‍ശിച്ചതും ഇത്തരത്തിലുള്ള ഇവന്റുകളുടെ വിജയമാണ് കാണിക്കുന്നത്.

കൂടുതലും ഫുട്ബാള്‍, റഗ്ബി തുടങ്ങിയ കളികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈവന്റുകള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കിക്കൊണ്ടിരിക്കുന്നത്. ഇത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്നുതന്നെയാണ് ഇപ്പള്‍ ടൂറിസം വകുപ്പും കരുതുന്നത്.

Scroll To Top