Friday December 09, 2016
Latest Updates

ഡബ്ലിനിലെ 50% പേര്‍ക്കും ഫേസ്ബുക്ക് അക്കൌണ്ട്

ഡബ്ലിനിലെ 50% പേര്‍ക്കും ഫേസ്ബുക്ക് അക്കൌണ്ട്

ഡബ്ലിന്‍ :പല കാരണങ്ങള്‍ കൊണ്ടും ലോകത്തെ ഇപ്പോള്‍ അടക്കി വാഴുന്നത് പല തരത്തിലുള്ള സോഷ്യല്‍ മീഡിയകള്‍ തന്നെയാണ്. പലരുടെയും ഊണും ഉറക്കവും പോലും ഫേസ്ബുക്കും ട്വിറ്ററും പോലുള്ള സോഷ്യല്‍ മീഡിയകള്‍ കൈയടക്കിക്കഴിഞ്ഞു.
ലോകത്തില്‍ എല്ലാ വിധ ആള്‍ക്കാര്‍ക്കും ഇപ്പോള്‍ ഫേസ്ബുക്കിനെക്കുറിച്ചും ട്വിറ്ററിനെക്കുറിച്ചും അറിയാം. ഭൂരിഭാഗം പേര്‍ക്കും ഫേസ്ബുക്കില്‍ അക്കൗണ്ടും ഉണ്ട്.
അയര്‍ലണ്ടിലെ മാത്രം കണക്കുകള്‍ പരിശോധിക്കാം. ഈ അടുത്ത് നടത്തിയ ഒരു സര്‍വ്വേയില്‍ അയര്‍ലണ്ടിലെ മൊത്തം 26 കൗണ്ടികളില്‍ 24 എണ്ണത്തിലുള്ള പകുതിയിലേറെപ്പേര്‍ക്കും ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടെന്നാണ് വ്യക്തമായത്.
2.2 മില്ല്യന്‍ ഫേസ്ബുക്ക് ഉപഭോക്താക്കളാണ് അയര്‍ലണ്ടിലുള്ളതെന്നാണ് മൊത്തക്കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഭൂരിഭാഗംപേരും ഡബ്ലിന്‍ നിവാസികള്‍ തന്നെയാണ്.
മാര്‍ക്കറ്റിംഗ് ഏജന്‍സിയായ എയ്റ്റിട്വന്റി നടത്തിയ പഠനത്തലാണ് ഫേസ്ബുക്ക് കണക്കുകള്‍ വ്യക്തമായത്. അയര്‍ലണ്ടിലുള്ള 26 കൗണ്ടികളില്‍ 14 എണ്ണത്തിലുള്ള മൂന്നില്‍ ഒരു വിഭാഗം ആളുകള്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളവരാണ്.
ഡബ്ലിനിലും ലിമറിക്കിലുമാകട്ടെ ഇത് രണ്ടില്‍ ഒന്നെന്ന കണക്കാണ് കാണിച്ചിരിക്കുന്നത്. കൂടാതെ ലെയിറ്റ്‌റിമ്മിലും റോസ്‌കോമണിലും അഞ്ചില്‍ ഒരു വിഭാഗംപേര്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ട്.
ഏറ്റവും കൂടുതല്‍ ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് ഡബ്ലിനില്‍ തന്നെയാണ്. നാലില്‍ മൂന്നോളംപേരാണ് ഇവിടെ ഫേസ്ബുക്ക് ഉപഭോക്താക്കളായിട്ടുള്ളത്. ലിമറിക്കിലെ ജനസംഖ്യയില്‍ പാതിയോളം ആളുകളും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. വാടര്‍ഫോര്‍ഡ്, ലൂത്ത്, സ്ലിഗോ, ഗാല്‍വേ തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരില്‍ പകുതിയിലധികം പേരും ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ തന്നെ.
അയര്‍ലണ്ടില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് 2.2മില്ല്യന്‍ ആളുകളാണെന്നാണ് കണക്ക്. 57 ശതമാനത്തോളം ഐറിഷുകാരും ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളവര്‍ തന്നെ. മറ്റു സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഇവിടെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ട്വിറ്ററാണ്. 27ശതമാനം ഐറിഷുകാരാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നതെന്നാണ് കണക്കുകള്‍. 23 ശതമാനത്തോളം പേര്‍ക്ക് ലിംക്ഡ്ഇന്‍ അക്കൗണ്ടും ഉണ്ട്.

Scroll To Top