Tuesday December 06, 2016
Latest Updates

ഡബ്ലിനിലെ വ്യത്യസ്ഥനായ ഒരു സമരക്കാരന്‍

ഡബ്ലിനിലെ വ്യത്യസ്ഥനായ ഒരു സമരക്കാരന്‍

ഒരു ജോലി എന്നത് പലരുടെയും സ്വപ്‌നമാണ്. പഠനം കഴിഞ്ഞിറങ്ങുമ്പോള്‍ തന്നെ പലരും അതിനു വേണ്ടി ശ്രമിക്കുന്നുമുണ്ട്. താന്‍ ചെയ്തിരുന്ന ജോലി നഷ്ടമായ ശേഷം ജോലി ലഭിക്കാനായി പല വഴികള്‍ നോക്കിയ ഒരു അമ്പതുകാരന്‍ കഴിഞ്ഞ ദിവസം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി. എങ്ങിനെയെന്നല്ലേ? വളരെ രഹസ്യമല്ല, പരസ്യമായ ജോലി അപേക്ഷയുമായാണ് അയാള്‍ മാധ്യമങ്ങളിലും ഡബ്ലിനിലെ  ന്യൂലാന്‍ഡ്‌ക്രോസിലും നിറഞ്ഞത്.

അഞ്ചു കുട്ടികളുടെ അച്ഛനായ 50കാരന്‍ ബ്രണ്ടാന്‍ കോള്‍മാനാണ് അഞ്ചുദിവസത്തെ പ്ലക്കാര്‍ഡ് കാംപെയിനിംഗുമായി ന്യൂലാന്‍ഡ് ക്രോസ് വഴി റോഡരികിലൂടെ നടന്നത്. കമ്പനി ഉടമകളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി കോള്‍മാന്‍ ചെയ്തത് ഒരു പ്ലക്കാര്‍ഡ് ഉണ്ടാക്കി അത് കഴുത്തുവഴി മാലയാക്കിയിട്ട് റോഡുവഴി നടക്കുകയാണ്. പ്ലക്കാര്‍ഡില്‍ തന്റെ പ്രായപരിമിതി നിമിത്തം ജോലി നഷ്ടപ്പെട്ടതിന്റെ വിഷമം വാക്കുകളിലൂടെ തെളിയുന്നുണ്ടായിരുന്നു.
എല്ലാ മുതലാളിമാര്‍ക്കുമായി, വയസ്സു നിങ്ങള്‍ക്കൊരു പ്രശ്‌നമല്ലെന്നു തെളിയിക്കൂ എനിക്കൊരു ജോലി തരൂ എന്ന് എഴുതിയ ബോര്‍ഡും പിടിച്ച് ആരെങ്കിലും റോഡു വഴി പോയാല്‍ അത് ഏതൊരു പ്ലക്കാര്‍ഡ് പിടിച്ചായാലും അതിലെന്താണുള്ളതെന്ന് വായിക്കാന്‍ ആകാംഷയുള്ള ആരും നിന്നുപോകുമല്ലോ. തന്റെ പ്രയത്‌നം തനിക്കൊരു തൊഴില്‍ ലഭിക്കുന്നതുവരെ തുടരുമെന്നായിരുന്നു കോള്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഏതായാലും കോള്‍മാന്റെ പ്രയത്‌നത്തിന് ഫലം സിദ്ധിച്ചിരിക്കുകയാണ്. അഞ്ചു ദിവസത്തെ കാംപെയിനിംഗിലൂടെ തനിക്ക് ജീവിക്കാന്‍ വേണ്ടിയുള്ള തൊഴില്‍ കോള്‍മാനു സ്വന്തമായിക്കഴിഞ്ഞു.
വെക്‌സ്‌ഫോര്‍ഡുകാരനായ കോള്‍മാന്‍ കഴിഞ്ഞ 20 വര്‍ഷക്കാലമായി സെയില്‍സ് രംഗത്ത് പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് അയാള്‍ക്ക് ജോലി നഷ്ടമായത്.
തന്റെ ഈ പ്രവര്‍ത്തിയെ അനുകൂലിച്ചുകൊണ്ട് ഫേസ്ബുക്കില്‍ 8000ത്തില്‍ പരം ലൈക്കുകള്‍ തനിക്കുകിട്ടിയിട്ടുണ്ടെന്നും ആസ്‌ത്രേലിയക്കാരനായ ഒരാള്‍ ഇപ്പോള്‍ പൊതുജനങ്ങളോടുള്ള വിശ്വാസം വര്‍ദ്ധിച്ചതായി മെസ്സേജ് അയച്ചതായും ബ്രണ്ടാന്‍ പറഞ്ഞു.
വെക്‌സ് ഫോര്‍ഡില്‍ നിന്നും ന്യൂലാന്‍ഡ് ക്രോസ് വരെ വന്ന് രാവിലെ 9മണി മുതല്‍ തന്റെ കാംപെയ്‌നിംഗ് തുടങ്ങുന്ന കോള്‍മാന്‍ വാഹനങ്ങളുടെ വൈകിട്ട് 3.30 വരെയും അതുവഴി പ്ലക്കാര്‍ഡുംതൂക്കി നടക്കുമായിരുന്നു.
തന്റെ കുടുംബം മുഴുവനും ഇതിനെ അനുകൂലിച്ച് തനിക്കൊരു ജോലി കിട്ടുന്നതും പ്രതീക്ഷിച്ച് തന്റെ പിറകിലുണ്ടായിരുന്നുവെന്ന് കോള്‍മാന്‍ പറഞ്ഞു.
എത്രകാലം വേണമെങ്കിലും താന്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്നാണ് കോള്‍മാന്‍ പറയുന്നത്. ഏതായാലും കോള്‍മാന്റെ പ്രയത്‌നത്തെ അനുമോദിക്കാതെ വയ്യ. മറ്റെല്ലാ മാര്‍ഗങ്ങളിലൂടെയുമുള്ള തൊഴിലന്വേഷണം വഴിമുട്ടിയപ്പോഴാണ് ഇങ്ങനെടൊരു മാര്‍ഗവുമായി കോള്‍മാന്‍ മുന്നോട്ടുവന്നത്. അതില്‍ വിജയം കണ്ടെത്താനും ഇയാള്‍ക്ക് സാധിച്ചു.

Scroll To Top