Saturday December 10, 2016
Latest Updates

ഡബ്ലിനിലെ വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ ചൈനക്കാരന് 4 വര്‍ഷം തടവ് ശിക്ഷ

ഡബ്ലിനിലെ വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ ചൈനക്കാരന് 4 വര്‍ഷം തടവ് ശിക്ഷ

ഡബ്ലിന്‍: ഡബ്ലിനിലെ വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ ചൈനക്കാരന് 4 വര്‍ഷം തടവ് ശിക്ഷ.ഇയാള്‍ക്ക് അര്‍ഹതപ്പെട്ടത് എന്ന് കോടതി നിരീക്ഷിച്ച 8 വര്‍ഷത്തെ തടവ് ശിക്ഷ നാല് വര്‍ഷമായി ഇളവ് ചെയ്തു കൊടുക്കുകയായിരുന്നു. ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. മുന്‍പ് ഇയാള്‍ കുറ്റകൃത്യങ്ങളില്‍ എര്‍പ്പെട്ടിട്ടില്ലെന്ന കാര്യം കണക്കിലെടുത്താണ് നാല് വര്‍ഷത്തെ ശിക്ഷ ഒഴിവാക്കിയത്.
ഷെങ്ങ് ഡോങ് പാന്‍ എന്ന യുവാവാണ് ശിക്ഷിക്കപ്പെട്ടത്. വീട്ടില്‍ ഗ്രീന്‍ ഹൌസ് തയ്യാറാക്കി അവിടെയാണ് ഇയാള്‍ കഞ്ചാവ് വളര്‍ത്തിയത്. 725,828 യൂറോ മൂല്യമുള്ള കഞ്ചാവാണ് ഇയാളുടെ തോട്ടത്തില്‍ നിന്ന് പിടിച്ചെടുത്തത്. 2013 ജൂലൈയിലാണ് ഇയാളുടെ ഗാര്‍ഡനില്‍ കഞ്ചാവ് വളര്‍ത്തിയിരിക്കുന്നത് ഗാര്‍ഡ കണ്ടെത്തിയത്. ക്ലോണ്ടാല്‍ക്കിനിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപത്തെ വീട്ടിലാണ് ഇയാള്‍ കഞ്ചാവ് വളര്‍ത്തിയത്.

ഗാര്‍ഡനില്‍ വളര്‍ത്തിയിരുന്ന കഞ്ചാവിനു പുറമേ അടുത്തതായി കൃഷി ഇറക്കുന്നതിനുള്ള 16,000 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
ഇതിന് ഗ്രാമിന് 20 യൂറോ വില വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ 69 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിരുന്നു. ഇതിന് ഓരോ ചെടിക്കും 800
യൂറോ വിലയാകും. താന്‍ ക്ലോണ്ടാല്‍ക്കിനിലെ ഈ വീട്ടിലേക്ക് മാറുമ്പോള്‍ അവിടെ കഞ്ചാവ് ചെടി ഉണ്ടായിരുന്നെന്നും അത് കഞ്ചാവ് ചെടിയാണെന്ന്
അറിയില്ലായിരുന്നെന്നുമാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. 2009 ല്‍ സ്റ്റുഡന്റ് വിസയില്‍ അയര്‍ലണ്ടില്‍ എത്തിയ ഇയാള്‍ 2011 ല്‍ വിസ കാലാവധി
കഴിഞ്ഞിട്ടും ഇയാള്‍ അയര്‍ലണ്ടില്‍ താമസിച്ചു വരികയായിരുന്നു 

Scroll To Top