Monday December 05, 2016
Latest Updates

ഡബ്ലിനിലെ വിസ ഓഫിസിന്റെ പേരില്‍ തട്ടിപ്പുശ്രമം

ഡബ്ലിനിലെ  വിസ ഓഫിസിന്റെ പേരില്‍ തട്ടിപ്പുശ്രമം

ഡബ്ലിന്‍ :ഡബ്ലിനിലെ വിസ ഓഫിസിന്റെ പേരില്‍ ചില തട്ടിപ്പുകാര്‍ ഒരുക്കുന്ന വലയില്‍ പെട്ടുപോകരുതെന്ന് ഐഎന്‍ഐഎസിന്റെ നോട്ടീസ്

. ചില ഉപഭോക്താക്കള്‍ക്ക് ഐഎന്‍ഐഎസിന്റെ കസ്റ്റമര്‍കെയറില്‍ നിന്നു വിളിക്കുന്നത് എന്ന് പരിചയപ്പെടുത്തി ഫോണ്‍കോളുകള്‍ വരുന്നതായും 500 യൂറോയുടെ ഫൈന്‍ അടക്കാന്‍ ആവശ്യപ്പെടുന്നതായുമാണ് ഇപ്പോള്‍ ശ്രദ്ധയില്‍ പെട്ടിരിക്കുന്നത്.

വെബ്‌സൈറ്റുകളില്‍ ലഭ്യമാകുന്ന ഐഎന്‍ഐഎസിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പറും വിശ്വാസ്യതയ്ക്കായി തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നുണ്ട്.

തങ്ങളുടെ ഒരു ഉപഭോക്താവിനെയും ഇതുവരെയും തിരിച്ചടവുമായി ബന്ധപ്പെട്ട് ഫോണില്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും ഇത് തട്ടിപ്പു നടത്താനുള്ള ശ്രമമാണെന്നും ഐഎന്‍ ഐഎസ് പറഞ്ഞു.

വിവിധ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസു വിവരങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും പേമെന്റില്‍ കൂടുതലായി യാതൊരു വിധ ഫൈനുകളും ഐഎന്‍ഐഎസ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നില്ലെന്നും ഐഎന്‍ഐഎസ് അറിയിച്ചു.

അപേക്ഷകര്‍ ഇതിനെ കരുതലോടെ നേരിടണമെന്നും യാതൊരു വിധ എമിഗ്രേഷന്‍ വിവരങ്ങളും ഇത്തരത്തില്‍ വരുന്ന ടെലിഫോണ്‍ കോളര്‍ക്ക് അവരാരാണെന്ന് നിങ്ങള്‍ക്ക് ഉറപ്പില്ലാത്ത പക്ഷം നല്‍കരുതെന്നും ഐഎന്‍ഐഎസ് മുന്നറിയിപ്പുനല്‍കി. ഇത്തരത്തില്‍ ആരെങ്കിലും പണമാവശ്യപ്പെടുകയാണെങ്കില്‍ ഐഎന്‍ഐഎസിനെയോ ഗാര്‍ഡയെയോ അറിയിക്കാനാണ് നിര്‍ദ്ദേശം.

Scroll To Top