Saturday December 03, 2016
Latest Updates

ഡബ്ലിനിലെ റവന്യൂ ഓഫിസ് ആറംഗ സംഘം ഉപരോധിച്ചു ,സമരക്കാരെ അകത്തിട്ട് ഗാര്‍ഡ ,ഓഫിസ് അടച്ചു

ഡബ്ലിനിലെ റവന്യൂ ഓഫിസ് ആറംഗ സംഘം ഉപരോധിച്ചു ,സമരക്കാരെ   അകത്തിട്ട് ഗാര്‍ഡ ,ഓഫിസ് അടച്ചു

ഡബ്ലിന്‍ : സാമ്പത്തിക നിയന്ത്രണത്തിനെതിരേ പ്രവര്‍ത്തിക്കുന്നവരുടെ ആറംഗ സംഘം റവന്യൂ കമ്മീഷണറുടെ ഓഫീസ് ഉപരോധിച്ചു. ഡബ്ലിനിലെ ഒകോണല്‍ സ്ട്രീറ്റിലെ കത്തിഡ്രല്‍ സ്ട്രീറ്റിലെ ഓഫീസിന് മുന്നില്‍ രാവിലെ 11.15 നായിരുന്നു പ്രതിഷേധം. നികുതിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ലോക്കല്‍, പ്രോപ്പര്‍ട്ടി ടാക്‌സ് പേമെന്റ്റുകള്‍ അവസാന തീയതിക്ക് മുമ്പായി അടച്ചു തീര്‍ക്കാനെത്തിയ അനേകര്‍ക്ക് മുന്നില്‍ റവന്യൂ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. അഞ്ചു പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങൂന്ന സംഘമായിരുന്നു സമരം നടത്തിയത്.

ഗാര്‍ഡ സ്ഥലത്ത് എത്തിയതിന് പിന്നാലെ 12.10 ഓടെ ഓഫീസ് അടച്ചിട്ടു. പ്രതിഷേധം നടത്തിയ ആറു പേരും സ്വന്തം നിലയ്ക്കായിരുന്നു സമരം നടത്തിയതെന്നും ഇവര്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ആള്‍ക്കാര്‍ അല്ലെന്നും സംഘത്തിന്റെ വക്താവ് സിയാറന്‍കാര്‍ പറഞ്ഞു. വസ്തു നികുതി സമയത്ത് അടയ്ക്കാന്‍ കഴിയാത്ത ആള്‍ക്കാരാണ് കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയ ഒരു കൂട്ടമാണെങ്കിലും തങ്ങള്‍ തരിമ്പും വിട്ടുകൊടുക്കില്ലെന്നും അവര്‍ പറഞ്ഞു. ഓഫീസുമായി ബന്ധപ്പെടാന്‍ ആരേയും അനുവദിക്കില്ലെന്നും കഴിയുന്നത്ര നേരം കെട്ടിടത്തില്‍ തങ്ങുമെന്നും ഇവര്‍ വ്യക്തമാക്കി.

തങ്ങളോട് അവിടം വിട്ടുപോകാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അവിടെയെത്തിയ ഗാര്‍ഡ ഇക്കാര്യം ആവശ്യപ്പെടുന്നതിന് പകരം കെട്ടിടം അടച്ചു പൂട്ടുകയായിരുന്നു. സമരക്കാര്‍ ഓഫീസ് വിന്‍ഡോയില്‍ ‘ഡബ്ലിന്‍! സേയ്‌സ് നേ ടൂ ഓസ്റ്റിരിറ്റി’ എന്ന ബാനര്‍ പിടിച്ചിരുന്നു. എന്നാല്‍ ഇത് ഗാര്‍ഡ വലിച്ചു നിലത്തിട്ടു. പ്രതിഷേധക്കാര്‍ സമരം തുടങ്ങുമ്പോള്‍ ഓഫീസില്‍ 70 ല്‍ പരം ആള്‍ക്കാര്‍ ഉണ്ടായിരുന്നതായി സംഘത്തില്‍ ഉണ്ടായിരുന്ന ബ്രയാന്‍ കിയര്‍നാന്‍ പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഓഫീസ് അടയ്ക്കാന്‍ പോകുകയാണെന്ന് ജീവനക്കാര്‍ അവിടെയെത്തിയ ആള്‍ക്കാരോട് പറയുകയായിരുന്നു. പിന്നാലെ പ്രതിഷേധക്കാര്‍ അകത്ത് നില്‍ക്കേ തന്നെ ഷട്ടറിടുകയും ചെയ്തു.

Scroll To Top