Saturday December 10, 2016
Latest Updates

ഡബ്ലിനിലെ യാസ്മിനാനയുടെ ഗര്‍ഭകാല കാഴ്ച്ചകള്‍ വീണ്ടും (വീഡിയോ )

ഡബ്ലിനിലെ യാസ്മിനാനയുടെ ഗര്‍ഭകാല കാഴ്ച്ചകള്‍ വീണ്ടും (വീഡിയോ )

ഡബ്ലിന്‍:ഡബ്ലിന്‍ സൂവിലെ ഇന്ത്യന്‍ ആനയായ യാസ്മിന്റെ പ്രസവവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ കാത്തിരുന്ന ഡബ്ലിന്‍ സൂവിലെ സ്‌പെഷ്യല്‍ മാധ്യമപ്രവര്‍ത്തകരൊക്കെ ക്ഷമ കെട്ടിരിക്കുകയാണ്.

ഡ്യൂ ഡേറ്റ് ആവുന്നതെയുള്ളുവെങ്കിലും യാസ്മിന്‍ നേരത്തെ പ്രസവിച്ചെക്കാമെന്ന കണക്കു കൂട്ടലില്‍ ഒരുമാസം മുന്‍പേ മാധ്യമ സംഘം കാവലിരിക്കാന്‍ തുടങ്ങി.

യാസ്മിന്റെ ചെറുചലനങ്ങള്‍ പോലും വീക്ഷിക്കാന്‍ സൂ അധികൃതരെ കൊണ്ട് പ്രത്യേക നിരീക്ഷണകാമറ ഫിറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു.പക്ഷെ ഇപ്പോള്‍ പത്രക്കാരുടെ പ്രതീക്ഷകളൊക്കെ തെറ്റിച്ച് യാസ്മിന്‍ ഡ്യൂ ഡേറ്റിനായി കാത്തിരിക്കുകയാണ്.

ക്ഷമമുട്ടിയ മാധ്യമക്കാരാവട്ടെ കഴിഞ്ഞ ദിവസം കാമറയില്‍ പതിഞ്ഞ ഒരു രംഗം പുറത്തുവിട്ടു സമാധാനിച്ചിരിക്കുകയാണ് ഇപ്പോള്‍.

യാസ്മിനാനയുടെ ചെവിയില്‍ ചൊറിച്ചില്‍ വന്നാല്‍ അതെങ്ങനെ മാനേജ് ചെയ്യും എന്നാണ് അവര്‍ കണ്ടു പിടിച്ചത്.അല്ല… സത്യത്തില്‍ അതൊരു കാഴ്ച്ചതന്നെയായിരുന്നു.കണ്ടു നോക്കു …നമ്മുടെ ഇന്ത്യക്കാരിയുടെ ബുദ്ധി !

Scroll To Top