Thursday December 08, 2016
Latest Updates

ഡബ്ലിനിലെ മൌണ്ട് കാര്‍മല്‍ ആശുപത്രി എച്ച്എസ്ഇ   വിലയ്ക്ക് വാങ്ങി

ഡബ്ലിനിലെ മൌണ്ട് കാര്‍മല്‍ ആശുപത്രി എച്ച്എസ്ഇ   വിലയ്ക്ക് വാങ്ങി

ഡബ്ലിന്‍: മൌണ്ട് കാര്‍മല്‍ ആശുപത്രി എച്ച്എസ്ഇ വാങ്ങി. 11 മില്യന്‍ യൂറോയ്ക്കാണ് ആശുപത്രി വാങ്ങിയത്. ഡബ്ലിനിലെ ചര്‍ച്ച് ടൌണിലെ 4.9 ഏക്കറിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ആശുപത്രി സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ മൌണ്ട് കാര്‍മല്‍ ആശുപത്രിയിലെ മലയാളികളടക്കം 300 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് എച്ച്എസ്ഇ മൌണ്ട് കാര്‍മല്‍ ആശുപത്രി വാങ്ങിയത്. എച്ച്എസ്ഇ ആശുപത്രി വാങ്ങിയ നടപടി സ്വാഗതാര്‍ഹമാണെന്ന് ട്രേഡ് യൂണിയന്‍ സിപ്ടു പ്രതികരിച്ചു.

ആശുപത്രി വീണ്ടും ആരംഭിക്കുന്നത് സംബന്ധിച്ചും ജീവനക്കാരുടെ പുനര്‍ നിയമനം സംബന്ധിച്ചും എച്ച്എസ്ഇ അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് സിപ്ടു ഭാരവാഹികള്‍ പറഞ്ഞു. മൌണ്ട് കാര്‍മല്‍ ആശുപത്രി ഏറ്റെടുക്കുന്നത് സംബന്ധിച്ച് മുന്‍ ആരോഗ്യ മന്ത്രി ജെയിംസ് റെലിയുടെ കാലത്ത് തന്നെ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. 

Scroll To Top