Monday December 05, 2016
Latest Updates

ഡബ്ലിനിലെ മലയാളി യുവാവിനെതിരെ അടിസ്ഥാന രഹിതമായ വാര്‍ത്താപ്രചരണം :മലയാളി നിയമനടപടിയ്ക്ക്

ഡബ്ലിനിലെ മലയാളി യുവാവിനെതിരെ അടിസ്ഥാന രഹിതമായ വാര്‍ത്താപ്രചരണം :മലയാളി നിയമനടപടിയ്ക്ക്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഒരു മലയാളം പത്രത്തില്‍ പ്രസിദ്ധികരിച്ച വാര്‍ത്ത തനിക്ക് അപമാനകരമായ പരാമര്‍ശങ്ങളും ,അസത്യ പ്രസ്താവനകളും നിറഞ്ഞതാണെന്ന് ആരോപിച്ച് അയര്‍ലണ്ടിലെ ഒരു മലയാളി യുവാവ് , വാര്‍ത്തപ്രസിദ്ധീകരിച്ച പത്രത്തിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുന്നു.

‘ഐറിഷ് മലയാളി കുടുങ്ങുമോ’ എന്ന തലക്കെട്ടോടു കൂടി എക്‌സ്‌ക്ലൂസിവായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഓണ്‍ ലൈന്‍ പത്രം മര്യാദയുടെയും ,പത്ര ധര്‍മ്മത്തിന്റെയും ,അന്തസിന്റെയും എല്ലാ സീമകളും ലംഘിച്ചതായി ആരോപിച്ചാണ് വാര്‍ത്തയില്‍ പരാമര്‍ശ വിധേയനായ കോട്ടയം സ്വദേശി രംഗത്തെത്തിയത്.വാര്‍ത്തയുടെ തലക്കെട്ട് തന്നെ തെറ്റിദ്ധാരണ പുലര്‍ത്തുന്നതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് നിന്നും പ്രസിദ്ധികരിക്കുന്ന ഒരു പത്രത്തിന്റെ ഡൊമൈന്‍ നെയിം ഇദ്ദേഹം തട്ടിയെടുത്തുവെന്ന് ആരോപിച്ചാണ് പത്രം .വാര്‍ത്ത!എഴുതിയത്.ഇതിനായി ഇദ്ദേഹം വന്‍ പ്രതിഫലത്തുക കോട്ടയത്തെ പത്രത്തോട് ചോദിച്ചതായും .കോട്ടയത്തെ പത്രം അയര്‍ലണ്ടിലെ മലയാളിയ്‌ക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങുന്നതായും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ തന്നെ കരുതി കൂട്ടി അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ഐ ടി വിദഗ്ധന്‍ കൂടിയായ അയര്‍ലണ്ടിലെ മലയാളി പത്രക്കുറിപ്പില്‍ അറിയിച്ചു

.കോട്ടയത്തെ പത്രത്തിനു ഡൊമൈന്‍ നെയിം അത്യാവശ്യമാണെന്ന് മനസിലാക്കിയ പത്രക്കാരനും സഹായികളും സ്വന്തം നേട്ടത്തിനായി ഉപയോഗപ്പെടുത്തുകയായിരുന്നു. കേരളത്തിലെ ഭരണകക്ഷിയുടെ അയര്‍ലണ്ടിലെ ഭാരവാഹികൂടിയായ ഇന്റര്‍ നെറ്റ് ഡൊമൈന്‍ ഡീലറില്‍ നിന്നും ലഭിച്ച വിവരങ്ങളെ ചില തല്പര കക്ഷികളുടെ സഹായത്തോടെ വികലമായി ചിത്രീകരിക്കുകയും അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനുതകുന്ന രീതിയിലുള്ള പത്രപ്രവര്‍ത്തനം നടത്തുകയും ചെയ്തു എന്നതാണ് പരാതിയ്ക്ക് ആധാരം.

ഇതിനിടെ കോട്ടയത്തെ പത്രത്തിന്റെ എഡിറ്റര്‍, ഡൊമൈന്‍ നല്‍കാനാകുമോ എന്ന് ചോദിച്ച് നേരിട്ട് ഇ മെയില്‍ അയച്ചതോടെ മധ്യസ്ഥന്‍മാര്‍ നടത്തുന്ന ശ്രമങ്ങള്‍ കള്ളത്തരമാണെന്ന് മനസിലാക്കി അവരുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയായിരുന്നു.

ഇതില്‍ കലി പൂണ്ട മധ്യസ്ഥന്‍മാര്‍ അയര്‍ലണ്ടിലെ പത്രവുമായി ചേര്‍ന്ന് ചമച്ച വാര്‍ത്തയാണ് പത്രത്തില്‍ അടിച്ചു വന്നതെന്നുമാണ് ഡബ്ലിനിലെ മലയാളി പറയുന്നു.

എന്നാല്‍ അയര്‍ലണ്ടിലെ പത്രത്തില്‍ വന്ന വാര്‍ത്ത യാഥാര്‍ധ്യവുമായി ചേര്‍ന്ന് നില്‍ക്കുന്നതല്ലെന്ന് മലയാളത്തിലെ ആദ്യ ദിനപത്രം കൂടിയായ കോട്ടയത്തെ പത്രത്തിന്റെ എഡിറ്റര്‍ ‘ഐറിഷ് മലയാളി ‘യോട് പറഞ്ഞു.ഡൊമൈന്‍ നെയിം സംബന്ധിച്ചു അയര്‍ലണ്ടിലെ മലയാളിയ്ക്ക് ഇ മെയില്‍ അയച്ചെന്നതൊന്നതൊഴികെ യാതൊരു വിലപേശലുകളും നടത്തിയിരുന്നില്ല.എന്നതാണ് ശരിയെന്ന് അദ്ദേഹം അറിയിച്ചു. ഇത് സംബന്ധിച്ച് വാര്‍ത്ത കൊടുക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ഇത് സംബന്ധിച്ച ,നിജസ്ഥിതി തങ്ങളോടു അന്വേഷിച്ചിട്ടല്ല റിപ്പോര്‍ട്ടുകള്‍ വന്നതെന്നും കോട്ടയത്തെ പത്രത്തിന്റെ എഡിറ്റര്‍ വ്യക്തമാക്കി.

Scroll To Top