Saturday December 03, 2016
Latest Updates

ഡബ്ലിനിലെ മലയാളി യുവതിയുടെ മരണത്തിന് പിന്നില്‍ മയക്കുമരുന്ന് മാഫിയയുടെ കൈയ്യെന്ന് സൂചനകള്‍

ഡബ്ലിനിലെ മലയാളി യുവതിയുടെ മരണത്തിന് പിന്നില്‍ മയക്കുമരുന്ന് മാഫിയയുടെ കൈയ്യെന്ന് സൂചനകള്‍

ഡബ്ലിന്‍ :ഡബ്ലിനിലെ സാധാരണക്കാര്‍ക്കുനേരെ മരുന്നുമാഫിയകളുടെ അതിക്രമം നീളുന്നതായി റിപ്പോര്‍ട്ട്. ഇത്തരം ഭീഷണികളെ ഭയന്നു കഴിയുന്ന മല്‍ഹുഡര്‍ട്ടിലെ കുടുംബങ്ങളെ അടിസ്ഥാനപ്പെടുത്തി ലോക്കല്‍ കമ്മ്യൂണിറ്റി പോലീസ് ഫോറം സെയ്ഫര്‍ (ബ്ലാഞ്ചഡ്‌സ് ടൌണ്‍ )ആണ് പുറത്തുവിട്ടത്.

മരുന്നു മാഫിയകളുടെ ഭീഷണി ഒരു ചെറിയ പ്രദേശത്തെ മാത്രം ബാധിക്കുന്ന ഒരു ചെറിയ പ്രശ്‌നമല്ല. അത് ദേശീയ അന്തര്‍ദേശീയ തലങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആളുകള്‍ പ്രത്യേകിച്ചും ചെറുപ്പക്കാര്‍ ഇത്തരം മാഫിയകളില്‍ നിന്നും കടമായി മരുന്നു സ്വീകരിക്കുകയും ഇവര്‍ പറഞ്ഞ സമയത്തിനുള്ളില്‍ പണമടക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ മാഫിയ ഭീഷണിയുമായി രംഗത്തെത്തി പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട. ഭീഷണിയുമായി മാഫിയ മുന്നോട്ടുവരുമ്പോള്‍ പലരും കാശു സങ്കടിപ്പിച്ചു രക്ഷപ്പെടുകയാണ് പതിവ്.കാശ് ലഭിക്കാതെ വന്നാല്‍ . ഇതിനായി തെറ്റുകള്‍ ചെയ്യാനും ഇരകളെ ഇവര്‍ പ്രേരിപ്പിക്കപ്പെടുന്നു.മോഷണം ,കള്ളക്കടത്ത് തുടങ്ങിയവ മുതല്‍ ശരീര വ്യാപാരം വരെ ഇതിലേയ്ക്ക് നീളുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

ഇത്തരം ഇരകളുടെ കയ്യിലെത്തിച്ചേരുന്ന മരുന്ന് ഗാര്‍ഡ പിടിച്ചെടുക്കുകയോ ഡ്രഗ് അഡിക്ടുകള്‍ മോഷ്ടിക്കുകയോ ചെയ്താലും ഇവര്‍ പ്രശ്‌നത്തില്‍പ്പെടും.

മല്‍ഹുഡര്‍ട്ടിലെ സാധരണക്കാരുമായി ചില മാധ്യമങ്ങള്‍ നടത്തിയ അഭിമുഖങ്ങള്‍ ഇവിടത്തെ യഥാര്‍ത്ഥ രൂപം വരച്ചുകാട്ടാന്‍ റിപ്പോര്‍ട്ടിനെ സഹായിച്ചിട്ടുണ്ട്. ‘മെല്‍ട്ടിംഗ് ദ ഐസ്ബര്‍ഗ് ഓഫ് ഫിയര്‍’ എന്ന് പേരു നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് മാഫിയയുടെ കടന്നുകയറ്റത്തെ കാണിച്ചിരിക്കുന്നു.

കുടിയേറ്റക്കാരും ,താഴ്ന്ന വരുമാനക്കാരുമാണ് മാഫിയയുടെ പിടിയില്‍ പ്രധാനമായും വീഴുന്നത് .ഡബ്ലിനില്‍ അടുത്തയിടെ മരണപ്പെട്ട അമേരിക്കന്‍ മലയാളി യുവതിയുടെ മരണവും മയക്കുമരുന്ന് ലോബിയുമായി ബന്ധപെട്ടാണെന്ന് സൂചനകളുണ്ട്.ഡബ്ലിനില്‍ മെഡിക്കല്‍ സൈക്കോളജി പഠിച്ചു കൊണ്ടിരുന്ന യുവതി കാര്‍ അപകടത്തില്‍ മരിച്ചുവെന്നാണ് വീട്ടുകാര്‍ .ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചത്.എന്നാല്‍ അത്തരം ഒരു അപകടം ഡബ്ലിനില്‍ ഉണ്ടായിട്ടില്ലെന്ന് ഗാര്‍ഡയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.

എംബസിയില്‍ നിന്നും അറിയിച്ച പ്രകാരം ഡബ്ലിനില്‍ പറന്നെത്തിയ യുവതിയുടെ മാതാപിതാക്കള്‍ മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ രഹസ്യമായാണ് സൂക്ഷിച്ചത്.ശരീരം ഛിന്നഭിന്നമായി പോയതിനെ തുടര്‍ന്ന് ഡബ്ലിനില്‍ തന്നെ സംസ്‌കാരവും നടത്തി.

ഗ്ലാസവേനിലെ സിമിത്തേരിയില്‍ വളരെ രഹസ്യമായി മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.ആരും യാതൊരു തുടര്‍ അന്വേഷണവും യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയിരുന്നില്ല.കൂത്താട്ടുകുളം മണ്ണത്തൂര്‍ സ്വദേശിയായ യുവതിയുടെ , ഡബ്ലിനിലുള്ള നാട്ടുകാര്‍ ഡബ്ലിനില്‍ എത്തിയ യുവതിയുടെ മാതാപിതാക്കളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല.
മയക്കുമരുന്ന് ലോബിയുടെ പിടിയില്‍ യാദൃശ്ചികമായിപെട്ടുപോയ യുവതി പിന്നെ അവരുടെ കല്‍പ്പനകള്‍ അനുസരിക്കാന്‍ നിര്‍ബന്ധിതയായെന്നുമാണ് പറയപ്പെടുന്നത് ..യുവതിയുടെ മരണവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ഉന്നത സഹായം തേടിയ മയക്കു മരുന്ന് ലോബി യുവതിയുടെ മരണവാര്‍ത്ത മുതല്‍ ശവസംസ്‌കാരം വരെയുള്ള സംഭവങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തുവത്രെlike-and-share

Scroll To Top