Thursday December 08, 2016
Latest Updates

ഡബ്ലിനിലെ ഭവന പ്രതിസന്ധി 

ഡബ്ലിനിലെ ഭവന പ്രതിസന്ധി 

ഡബ്ലിന്‍: ഡബ്ലിനിലെ ഭവന പ്രതിസന്ധി ഒരു പുതിയ വാര്‍ത്തയല്ല. എന്നാല്‍ ഡബ്ലിനിലെ ഭവന പ്രതിസന്ധി ഇപ്പോള്‍ പ്രതീക്ഷിക്കുന്നതിലും ഭയാനകമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇഎസ്ആര്‍ഐ ആണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. അടുത്ത പത്ത് വര്‍ഷത്തിനകം നിര്‍മ്മിക്കുന്ന വീടുകളില്‍ 86 ശതമാനവും ഡബ്ലിനില്‍ തന്നെ ആവശ്യമായി വരുമെന്നാണ് തിങ്ക് ടാങ്ക് റിപ്പോര്‍ട്ട്. ഡബ്ലിന് പുറമേ ലോത്ത്, മീത്ത്, കില്‍ഡെയര്‍, വിക്ലോ എന്നിവടങ്ങളിലും ഭവന പ്രതിസന്ധി രൂക്ഷമാകുമെന്ന് ഇഎസ്ആര്‍ഐ മുന്നറിയിപ്പ് നല്‍കുന്നു. 2011 മുതല്‍ 2021 വരെയുള്ള പത്ത് വര്‍ഷത്തെ കണക്കുകളാണ് തയ്യാറാക്കിയത്. 

2021 ന് മുമ്പ് അയര്‍ലണ്ടില്‍ മാത്രം 180,000 അധിക യൂണിറ്റ് വീടുകള്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. വരും വര്‍ഷങ്ങളില്‍ ആവശ്യമായി വരുന്ന 180,000 യൂണിറ്റ് വീടുകളില്‍ പകുതി 90,000 വീടുകളെങ്കിലും നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകളില്‍ നിന്ന് കണ്ടെത്താനാകും. ബാക്കി പകുതി യൂണിറ്റ് വീടുകള്‍ പുതിയതായി നിര്‍മ്മിക്കേണ്ടിവരും. പുതിയതായി നിര്‍മ്മിക്കേണ്ടി വരുന്ന 90,000 യൂണിറ്റ് വീടുകളില്‍ അറുപത് ശതമാനവും അതായത് 54,000 യൂണിറ്റ് വീടുകള്‍ ഡബ്ലിന്‍ മാത്രം വേണ്ടി വരും. ബാക്കി 26 ശതമാനം വീടുകള്‍ ലോത്ത്, മീത്ത്, കില്‍ഡെയര്‍, വിക്ലോ എന്നിവടങ്ങളില്‍ ആവശ്യമാണ്… 

പുതിയ ഹൌസിംഗ് യൂണിറ്റുകള്‍ക്കായി കണ്ടെത്തിയ സ്ഥലം അധികമാണെന്ന് ധനമന്ത്രി മൈക്കല്‍ നൂനന്‍ പാര്‍ലമെന്റില്‍ പ്രസ്താവിച്ചതിന് പിന്നാലെയാണ് ഭവന പ്രതിസന്ധി രൂക്ഷമാകുമെന്ന തിങ്ക് ടാങ്ക് റിപ്പോര്‍ട്ട്. 

Scroll To Top