Sunday December 04, 2016
Latest Updates

ഡബ്ലിനിലെ ഭവന പ്രതിസന്ധി അയര്‍ലണ്ടിന് നാണക്കേട് : ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് 

ഡബ്ലിനിലെ ഭവന പ്രതിസന്ധി അയര്‍ലണ്ടിന് നാണക്കേട് : ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് 

ഡബ്ലിന്‍: ഡബ്ലിനിലെ ഭവന പ്രതിസന്ധിയില്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡെര്‍മീഡ് മാര്‍ട്ടിന്‍. തലസ്ഥാന നഗരിയിലെ ഭവന പ്രതിസന്ധി നാണക്കേടാണെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. അയര്‍ലണ്ടില്‍ രൂക്ഷമാകുന്ന ഭവന പ്രതിസന്ധിയില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സഭയുടെ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ആര്‍ച്ച് ബിഷപ്പ് ഡബ്ലിനിലെ ഭവന പ്രതിസന്ധിയെകുറിച്ച് സംസാരിച്ചത്. 

ഡബ്ലിനിലെ ഭവനരഹിതര്‍ക്കായി കഴിഞ്ഞ വര്‍ഷം സഭ ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ആവശ്യത്തിനു ഫണ്ട് സമാഹരിക്കാന്‍ കഴിയാഞ്ഞതിനാല്‍ പദ്ധതി യാഥാര്‍ത്ഥ്യമായില്ല. സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിന് കൂടുതല്‍ മെച്ചപ്പെട്ട ഭവന നയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി ആളുകള്‍ ഭവനരഹിതരായി അലഞ്ഞു നടക്കുമ്പോഴും ഡബ്ലിനില്‍ നിരവധി വീടുകള്‍ വെറുതെ കിടക്കുന്നു, നിരവധി പേര്‍ പട്ടിണി കിടക്കുമ്പോള്‍ ധാരാളം ഭക്ഷണം പാഴാക്കി കളയുന്നു. ഇതാണ് അയര്‍ലണ്ടില്‍ ഇപ്പോഴത്തെ സ്ഥിതിയെന്ന് ആര്‍ച്ച് ബിഷപ്പ് വിലയിരുത്തി. 

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടില്‍ ഒരു ദിവസം ഒരു കുടുംബം വീതം ഭവനരഹിതരാകുന്നുവെന്നാണ് കണക്ക്. 10,000ത്തോളം പേര്‍ ചാരിറ്റിയെ ആശ്രയിച്ചാണ് കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 8,000 പേരായിരുന്നു. കഴിഞ്ഞ മാസം ഡബ്ലിനില്‍ മാത്രം 39 കുടുംബങ്ങള്‍ ഭവനരഹിതരായി തെരുവിലേക്ക് ഇറങ്ങി എന്നാണു റിപ്പോര്‍ട്ട്

Scroll To Top