Thursday December 08, 2016
Latest Updates

ഡബ്ലിനിലെ ഭവനവില :പുറത്തുവിട്ട കണക്കുകള്‍ തെറ്റെന്ന് സെന്‍ട്രല്‍ ബാങ്ക് 

ഡബ്ലിനിലെ ഭവനവില :പുറത്തുവിട്ട കണക്കുകള്‍ തെറ്റെന്ന് സെന്‍ട്രല്‍ ബാങ്ക് 

ഡബ്ലിന്‍:പുതിയ മോര്‍ട്ട്‌ഗേജ് പോളിസിയിലെ 90 % വായ്പാനുകൂല്യത്തിനുള്ള പരിധിയായി നിശ്ചയിച്ച തുക നിശ്ചയിക്കുന്നതില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടാവുമെന്ന് സെന്‍ട്രല്‍ ബാങ്ക്.220,000 യൂറോ വരെയുള്ള വായ്പ്പകള്‍ക്കാണ് 90% ലോണ്‍ ലഭിക്കാന്‍ അര്‍ഹതയുള്ളതെന്നായിരുന്നു സെന്‍ട്രല്‍ ബാങ്ക് അറിയിപ്പ്.ഇതിനു കാരണമായി പറഞ്ഞിരുന്നത് ഡബ്ലിനില്‍ കഴിഞ്ഞ വര്‍ഷം വില്‍പ്പന നടന്ന ഭവനങ്ങളില്‍ അധികവും ഈ പരിധിക്കുള്ളില്‍ ഉള്ളതാണ് എന്നതായിരുന്നു.പുതിയ നയം പ്രഖ്യാപിച്ച സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പത്രസമ്മേളനത്തിലും ഈ കാര്യം ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ഇന്നലെ മൈ ഹോം .ഐ ഇ പുറത്തുവിട്ട സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ആകെ ഡബ്ലിനില്‍ വില്പ്പന നടന്ന 2757 വീടുകളില്‍ 395 എണ്ണം മാത്രമേ 220000 യൂറോയില്‍ താഴെ കച്ചവടം നടന്നിട്ടുള്ളൂ.അപ്പാര്‍റ്റ്‌മെന്റുകള്‍ കൂടി ചേര്‍ത്താലും 842 വീടുകളെ ആകെ ഈ പരിധിയില്‍ വരികയുള്ളു.

ബാങ്കുകള്‍ നല്കിയ കണക്കുകളാണ് സെന്‍ട്രല്‍ ബാങ്ക് മുമ്പ് പ്രഖ്യാപിച്ച പരിധിക്ക് ആധാരമാക്കിയതെന്നും അതില്‍ തെറ്റ് പറ്റിയിട്ടുണ്ടാവുമെന്നും സെന്‍ട്രല്‍ ബാങ്ക് വക്താവ് വെളിപ്പെടുത്തി 

Scroll To Top