Tuesday December 06, 2016
Latest Updates

ഡബ്ലിനിലെ ഭവനരഹിതര്‍ക്കായി 80 ബെഡുകള്‍ കൂടി

ഡബ്ലിനിലെ ഭവനരഹിതര്‍ക്കായി 80 ബെഡുകള്‍ കൂടി

ഡബ്ലിന്‍: ഡബ്ലിനിലെ ഭവനരഹിതര്‍ക്കായി 80 പുതിയ ബെഡുകള്‍ കൂടി അനുവദിക്കുമെന്ന് ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്ക്. വരുന്ന രണ്ടാഴ്ചയ്ക്കകം പുതിയ ബെഡുകള്‍ അനുവദിക്കും. ഭവനരഹിതരെ സഹായിക്കുന്നതിനുള്ള ഇന്നര്‍ സിറ്റി ഹെല്‍പ്പിംഗ് ഹോംലെസ് എന്ന സംഘടനയുമായി ചേര്‍ന്നാണ് പുതിയ ബെഡ് സ്‌പേയ്‌സുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. ഡബ്ലിനില്‍ വീടില്ലാത്തവരുടെ എണ്ണം കഴിഞ്ഞ ആറ് മാസത്തിനിടെ 53 ശതമാനം വര്‍ദ്ധിച്ചതായാണ് കണക്ക്. ഈ പശ്ചാത്തലത്തിലാണ് മേയര്‍ ഭവനരഹിതര്‍ക്കായി കൂടുതല്‍ സഹായ പദ്ധതികള്‍ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. 

ഡബ്ലിനില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനിടെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ വളരെ അടുത്ത് അറിയാന്‍ സാധിച്ചിട്ടുണ്ടെന്നും ക്രിസ്റ്റി ബര്‍ക്ക് പറഞ്ഞു. ഭവനരഹിതര്‍ക്കുള്ള ഒരു ചാരിറ്റി സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അവസരത്തില്‍ ഡബ്ലിനിലെ തെരുവില്‍ വീടില്ലാതെ അലയുന്ന ഒരു പതിനേഴുകാരിയായ ഗര്‍ഭിണിയെ താന്‍ കണ്ടുമുട്ടിയത് ബര്‍ക്ക് ഓര്‍ത്തെടുത്തു. മറ്റൊരവസരത്തില്‍ ഡബ്ലിന്‍ സിറ്റി സെന്ററിലെ കൊണേല്‍ ബ്രിഡ്ജില്‍ വച്ച് ഭവനരഹിതയും ഗര്‍ഭിണിയുമായ മറ്റൊരു യുവതിയെ കണ്ടുമുട്ടിയതും ബര്‍ക്ക് അനുസ്മരിച്ചു. 

ഇത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബര്‍ക്ക് ഭവനരഹിതര്‍ക്കായുള്ള ഈ പദ്ധതി പ്രഖ്യാപിച്ചത്. ഭവനരഹിതര്‍ക്കായി ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നു ബര്‍ക്ക് പറഞ്ഞു. വരും മാസങ്ങളില്‍ ഭവനരഹിതര്‍ക്കായി കൂടുതല്‍ ബെഡുകള്‍ അനുവദിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. 

Scroll To Top