Saturday December 03, 2016
Latest Updates

ഡബ്ലിനിലെ ബീച്ചുകളില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം 

ഡബ്ലിനിലെ ബീച്ചുകളില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം 

ഡബ്ലിന്‍ :തലസ്ഥാനത്തെ ബീച്ചുകളില്‍ വര്‍ദ്ധിച്ചുവരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഗാര്‍ഡ പദ്ധതികളൊരുക്കുന്നു. പ്രായപൂര്‍ത്തിയാവാത്തവരുടെ മദ്യപാനം, നശീകരണ പ്രവര്‍ത്തനങ്ങള്‍, കളവ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വ്യാപകമായ
പശ്ചാത്തലത്തിലാണ് നടപടി.
ബീച്ചിലെ കാര്‍ പാര്‍ക്കിങ്ങ് ഏരിയകളില്‍ പെട്രോളിങ്ങ് ശക്തമാക്കുമെന്ന് മലാഹൈഡിലെ ഗാര്‍ഡ വൃത്തങ്ങള്‍ അറിയിച്ചു. വിഷയത്തില്‍ കൂടുതല്‍ ഗാര്‍ഡകളുടെ സേവനം ആവശ്യമാണെന്ന് കഴിഞ്ഞ മാസം മലാഹൈഡില്‍ വച്ചു നടന്ന ജോയിന്റ് പോലീസ്
മീറ്റിങ്ങില്‍ ആവശ്യമുയര്‍ന്നിരുന്നു. അടുത്തിടെ ഏറ്റവുമധികം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹൌത്ത് ഹാര്‍ബര്‍, പോര്‍ട്ട് മാര്‍നോക്ക് പ്രദേശങ്ങളിലായിരിക്കും ഗാര്‍ഡ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുക. വിഷയത്തില്‍ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഓണ്‍ലൈനിലടക്കം ഗാര്‍ഡയുടെ നേതൃത്വത്തില്‍ പ്രചരണങ്ങള്‍ നടന്നു വരികയാണ്

Scroll To Top