Saturday December 10, 2016
Latest Updates

ഡബ്ലിനിലെ ഫിലിപ്പിനോയുടെ പത്തു കുടുംബാംഗങ്ങളെ കാണാതായി

ഡബ്ലിനിലെ ഫിലിപ്പിനോയുടെ പത്തു കുടുംബാംഗങ്ങളെ കാണാതായി

ഡബ്ലിന്‍ :ഡബ്ലിനിലെ ഫിലിപ്പിനോയുടെ പത്ത് ബന്ധുക്കളെ കൊടുംകാറ്റിലും സുനാമി തിരകളിലും പെട്ട് കാണാതായി.ഡബ്ലിനില്‍ ചെഫായി ജോലി ചെയ്യുന്ന ജെയിംസ് കാസിലാന്‍ എന്നയാളുടെ ഉറ്റ ബന്ധുക്കളാണ് ഫിലിപ്പൈന്‍സിലെ ദുരന്തത്തില്‍ മരിച്ചതായി സംശയിക്കപ്പെടുന്നത്..ഇയാളുടെ നിരവധി ബന്ധുക്കളെ കാണാതായിട്ടുണ്ട്.james
‘ഇന്നലെ എന്റെ സഹോദരി ഇക്കാര്യങ്ങള്‍ വിളിച്ചറിയിച്ചപ്പോള്‍ ഞെട്ടിപ്പോയി. ഞങ്ങള്‍ പാറകള്‍ ധാരാളമുള്ള ഒരു കുന്നിന്‍ പ്രദേശത്താണ് താമസിച്ചിരുന്നത്. കൊടുങ്കാറ്റിന് അവിടെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ വിചാരിച്ചത് തെറ്റായിപ്പോയി.

എനിക്കുറങ്ങാന്‍ പോലും കഴിയുന്നില്ല.ഇപ്പോഴും എന്റെ പ്രിയപ്പെട്ടവരുടെ മുഖമാണ് മുന്‍പില്‍’ .ജെയിംസ് പറഞ്ഞു.
‘എന്റെ ജന്മഗ്രാമം ഇപ്പോള്‍ ലോക ഭൂപടത്തിലില്ല.അതപ്പാടെ ഒലിച്ചു പോയി .ജെയിംസ് തേങ്ങി.2011 ല്‍ ജപ്പാനില്‍ 15 അടി ഉയരത്തിലെ സുനാമി തിര വന്നിരുന്നുള്ളൂ.ഇപ്പോള്‍ അത് 25 അടി ഉയരത്തില്‍ വരെയെത്തി എന്നാണു പറയുന്നത്.
ഞാനെന്തുചെയ്യും ?പ്രാര്‍ഥിക്കാനെ കഴിയു.ഇപ്പോള്‍ ഫിലിപ്പൈന്‍സിലേക്ക് പോവണമെങ്കില്‍ 600 യൂറോ മുതല്‍ ആയിരം യൂറോ വരെ ചിലവാകും.ഞാന്‍ അവിടെ ഓടി ചെല്ലുക എന്നതിനേക്കാള്‍ ആവശ്യം അവിടെ അവശേഷി ച്ചിട്ടുള്ളവര്‍ വെള്ളവും ഭക്ഷണവും ചികിത്സയും കിട്ടാതെ മരിക്കാതിരിക്കുക എന്നതാണ്’. ജെയിംസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അയര്‍ലണ്ടിലെ മിക്ക ഫിലിപ്പിനോ കുടുംബങ്ങളും ആശങ്കയിലാണ്.വാര്‍ത്ത വിനിമയ ബന്ധങ്ങള്‍ ശരിയായി വരുന്നതെയുള്ളു.ഇന്നലെ സിറ്റി സെന്ററിലെ നിത്യാരാധന ചാപ്പലില്‍ അടക്കം നിരവധി ദേവാലയങ്ങളില്‍ ഫിലിപ്പൈന്‍സിലെ ദുരിത ബാധിതര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി.like-and-share

Scroll To Top