Saturday December 03, 2016
Latest Updates

ഡബ്ലിനിലെ പ്രശസ്തമായ സെന്റ് ജെയിംസ് പള്ളി , മദ്യനിര്‍മ്മാണ ശാലയാക്കുന്നു

ഡബ്ലിനിലെ പ്രശസ്തമായ സെന്റ് ജെയിംസ് പള്ളി , മദ്യനിര്‍മ്മാണ ശാലയാക്കുന്നു

ഡബ്ലിന്‍: ഡബ്ലിനിലെ പ്രശസ്തമായ സെന്റ് ജെയിംസ് ചര്‍ച്ച് മദ്യനിര്‍മ്മാണ ശാലയാക്കുന്നു. 5 മില്യന്‍ യൂറോ ചെലവഴിച്ചാണ് ചരിത്രപ്രസിദ്ധമായ പള്ളി മദ്യനിര്‍മ്മാണ ശാലയാക്കി മാറ്റുന്നത്. ഡബ്ലിനിലെ പ്രശസ്തമായ ആള്‍ടെക്ക് എന്ന കമ്പനിയാണ് പള്ളി ഏറ്റെടുത്ത് മദ്യനിര്‍മ്മാണ ശാല ആക്കാന്‍ തീരുമാനിച്ചത്. മൃഗങ്ങള്‍ക്കുള്ള ആഹാരസാധനങ്ങള്‍ നിര്‍മ്മക്കുന്നതില്‍ പ്രശസ്തമായ കമ്പനിയാണ് ആള്‍ടെക്ക്.

ഗിന്നസ് ഹോപ് സ്റ്റോറിനടുത്തുള്ള സെന്റ് ജെയിംസ് സ്ട്രീറ്റിലുള്ള പള്ളി ഡബ്ലിന്‍ എത്തുന്ന ഒട്ടേറെ സന്ദര്‍ശകരുടെ ആകര്‍ഷണകേന്ദ്രമായിരുന്നു.

പള്ളി ഏറ്റെടുത്ത് അവിടെ ഒരു ഡിസ്റ്റിലറിയും വിസിറ്റിംഗ് സെന്ററും തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി. 1268 ആരംഭിച്ച പള്ളി ഡബ്ലിനിലെ ചരിത്ര പ്രസിദ്ധമായ പള്ളിയാണ്. 1539 ല്‍ ഇത് പ്രൊട്ടസ്റ്റന്റ് പള്ളിയാക്കി മാറ്റി. 1859 ഇത് വീണ്ടും പുനര്‍നിര്‍മ്മിച്ചു. കമ്പനിയുടെ ആര്‍ക്കിടെക്കുമാര്‍ സ്ഥലം പരിശോധന പള്ളി എങ്ങനെ മദ്യനിര്‍മ്മാണശാല ആക്കി മാറ്റുമെന്ന കാര്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രതിവര്‍ഷം 7 മില്യന്‍ ഹെക്ടോലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ആള്‍ടെക് ഇത് ആദ്യമായല്ല മദ്യനിര്‍മ്മാണത്തിലെക്ക് കടക്കുന്നത്.

അലെസ്, സ്ട്ടൗട്ട്, ബര്‍ബൊന്‍ തുടങ്ങിയ ബ്രാണ്ടുകളുടെ ഉല്‍പ്പാദകരാണ് ആള്‍ടെക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1 ബില്യന്‍ യൂറോയുടെ വരുമാനം നേടിയ കമ്പനിയാണ് ആള്‍ടെക്. അയര്‍ലണ്ട് കൂടാതെ യുഎസ്, യൂറോപ്പ്, സൌത്ത് അമേരിക്ക എന്നിവടങ്ങളിലും കമ്പനിക്ക് ശാഖകളുണ്ട്. കമ്പനി സ്ഥാപകനായ ലിയോന്‍സ് ഐറിഷ് വംശജനാണ്. ഡിസ്റ്റിലിറിയും വിസിറ്റിംഗ് സെന്ററും കൂടാതെ ഒരു ചരിത്ര മ്യൂസിയവും ആരംഭിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. മദ്യനിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞാല്‍ ഈ പ്രദേശത്തെ രണ്ടാമത്തെ നിര്‍മ്മാണശാലയായിരിക്കും ഇത്.

Scroll To Top