Saturday December 10, 2016
Latest Updates

ഡബ്ലിനിലെ പുലരി കാഴ്ച്ചകള്‍ 

ഡബ്ലിനിലെ പുലരി കാഴ്ച്ചകള്‍ 

അയര്‍ലണ്ടിലെ ഗാഡ്ജറ്റ് പ്രേമികള്‍ കാത്ത് കാത്തിരുന്ന ഐ ഫോണ്‍ 6 ഇന്നലെ വിപണിയില്‍ എത്തി. ഇന്നലെ പുലര്‍ച്ചെ തന്നെ ആപ്പിള്‍ പ്രേമികള്‍ അപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്‍പില്‍ ക്യൂവില്‍ സ്ഥാനം പിടിച്ചു. അയര്‍ലണ്ടിലെ ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഗാഡ്ജറ്റ് പ്രേമികളാണ് വെളുപ്പിനെ തന്നെ ക്യൂവില്‍ സ്ഥാനം പിടിച്ചത്. ഏഴ് വര്‍ഷമായി ഡബ്ലിനില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ രാഹുല്‍ ജെയ്ന്‍ ഒ2 സ്റ്റോറില്‍ നിന്നാണ് ഐ ഫോണ്‍ സ്വന്തമാക്കിയത്. 

ക്യൂവില്‍ ഒന്നാമതായി തന്നെ രാഹുല്‍ ജെയ്ന്‍ സ്ഥാനം പിടിച്ചിരുന്നു. രണ്ടാമതായി ക്യൂവില്‍ സ്ഥാനം പിടിച്ച ഡബ്ലിനില്‍ നിന്നുള്ള ഫിലിപ്പ് സ്റ്റുവെര്‍ട്ട് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നയാളാണ്.. ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ഏറ്റവും ലളിതമാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഗ്രാഫ്റ്റന്‍ സ്ട്രീറ്റിലെ കാര്‍ഫോണ്‍ വെയര്‍ഹൗസിലും പുലര്‍ച്ചെ തന്നെ ആപ്പിള്‍ പ്രേമികള്‍ സ്ഥാനം പിടിച്ചു. 

കാലത്തിനൊപ്പം മാറണമെന്ന് മക്കള്‍ ഉപദേശിച്ചത് പ്രകാരമാണ് താന്‍ ഐ ഫോണ്‍ വാങ്ങുനതെന്ന് ആദ്യമായി അപ്പിള്‍ ഫോണ്‍ വാങ്ങുന്ന ഒരു മധ്യവയസ്‌കന്‍ പറഞ്ഞു. അയര്‍ലണ്ടിലെ എല്ലാ സ്റ്റോറുകള്‍ക്ക് മുന്‍പിലും വെളുപ്പിനെ തന്നെ സമാനമായ ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു. 

Scroll To Top