Monday December 05, 2016
Latest Updates

ഡബ്ലിനിലെ പിഞ്ചു കുഞ്ഞിനെ ദയാവധത്തിന് വിട്ടുകൊടുക്കാന്‍ കോടതി അനുമതി നല്‍കി

ഡബ്ലിനിലെ പിഞ്ചു കുഞ്ഞിനെ ദയാവധത്തിന് വിട്ടുകൊടുക്കാന്‍ കോടതി അനുമതി നല്‍കി

ഡബ്ലിന്‍: ഡബ്ലിന്‍ മെറ്റേര്‍ണിറ്റി ആശുപത്രിയില്‍ മരണവും കാത്ത് കിടക്കുന്ന കുഞ്ഞിന് ഒടുവില്‍ കോടതിയുടെ കോടതിയുടെ വിധി തീര്‍പ്പ് . കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനായുള്ള ഉപകരണങ്ങള്‍ എടുത്തു മാറ്റി കുഞ്ഞിന് ദയാവധം അനുവദിക്കാമെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.

കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന്റെ അമ്മയും മരണത്തിന് കീഴടങ്ങിയിരുന്നു. തലച്ചോറിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടുള്ളതിനാല്‍ ജീവന്‍ നിലനില്‍ക്കുമെന്ന കാര്യത്തിലും ഡോക്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ഹൃദയമിടിപ്പ് നിലയ്ക്കാതിരിക്കാനും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലെത്തിക്കാനുമായി വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുഞ്ഞ് ഇപ്പോള്‍ കഴിയുന്നത്.

ഗര്‍ഭം ധരിച്ച് മുപ്പത്തി ഒന്‍പതാം ആഴ്ച്ചയിലാണ് കുഞ്ഞ് ജനിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് യുവതിയെ ആശുപത്രിയില്‍ എത്തിക്കുന്നത്. യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സിസേറിയന്‍ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.

ജനിക്കുമ്പോള്‍ കുഞ്ഞിന് 3.9 കിലോ ഭാരം ഉണ്ടായിരുന്നു. പക്ഷേ തലച്ചോറിന് കാര്യമായ പരിക്കുകളോടെയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞ് വേദന അനുഭവിക്കുന്നുണ്ടെന്നു കൂടി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുഞ്ഞ് 28 ദിവസങ്ങള്‍ തികച്ച് ജീവിതത്തിലേക്ക് തിരികെ വരുമെന്ന കാര്യത്തില്‍ വെറും 20ശതമാനം വിശ്വാസം മാത്രമേ ഉള്ളൂവെന്ന് ഡോക്ടര്‍മാര്‍ കോടതിക്കുമുന്നില്‍ വ്യക്തമാക്കി. അത്തരത്തില്‍ ജീവന്‍ തിരികെ കിട്ടിയാല്‍ കൂടി മാനസീകമായും ശാരീരികമായും വൈകല്യങ്ങളുള്ള കുഞ്ഞായി മാത്രമായിരിക്കും അവന്‍ സമൂഹത്തിലെത്തുക എന്നും ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചു.
കൂടുതല്‍ ദിവസങ്ങള്‍ കുട്ടിയെ വെന്റിലേറ്ററില്‍ തന്നെ നിലനിര്‍ത്തുകയാണെങ്കില്‍ അവന് കൂടുതല്‍ വേദനകള്‍ സഹിച്ച് നില്‍ക്കേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനുള്ളില്‍ ആശുപത്രിയുടെ ഐസിയുവില്‍ പ്രവേശിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ഗുരുതരമായ അവസ്ഥയാണ് കുട്ടിയുടേതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
കുട്ടിയുടെ രക്ഷിതാക്കള്‍ വിവാഹിതരായിരുന്നില്ലെന്നും കുഞ്ഞിന്റെ രക്ഷാകര്‍തൃത്വം അമ്മയ്ക്കായിരുന്നുവെന്നും എന്നാല്‍ പ്രസവത്തെത്തുടര്‍ന്ന് അമ്മ മരിച്ചതോടെ കുഞ്ഞിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കോടതിയുടെ അനുമതി കൂടിയേ തീരൂ എന്ന ഘട്ടത്തിലെത്തുകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന് കൂടുതല്‍ വേദനകള്‍ നല്‍കാതെ സ്വസ്ഥമായ മരണത്തിലേക്ക് പോകാന്‍ അുവദിക്കുക എന്ന കാര്യവും ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചു.
വളരെ ദുഖകരമായ കേസാണ് ഇതെന്നും കുഞ്ഞിന് കൂടുതല്‍ വേദനകള്‍ നല്‍കാതിരിക്കാനായി ദയാവധത്തിന് അനുമതി നല്‍കുകയാണെന്നുമാണ് കോടതി അറിയിച്ചത്. ആശുപത്രിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

Scroll To Top