Sunday December 04, 2016
Latest Updates

ഡബ്ലിനിലെ ജല ദൗര്‍ലബ്യത്തിന് പരിഹാരം; ഷാനന്‍ നദിയില്‍ നിന്ന് പുതിയ ജലവിതരണ പദ്ധതി വരുന്നു

ഡബ്ലിനിലെ ജല ദൗര്‍ലബ്യത്തിന് പരിഹാരം; ഷാനന്‍ നദിയില്‍ നിന്ന് പുതിയ ജലവിതരണ പദ്ധതി വരുന്നു

ഡബ്ലിന്‍: ഡബ്ലിനിലെ ജല ദൗര്‍ലഭ്യത്തിനു പരിഹാരമായി ഷാനന്‍ നദിയില്‍ നിന്ന് പുതിയ ജല വൈദ്യുത വിതരണ പദ്ധതി വരുന്നു. 500 മില്ല്യന്‍ യൂറോ ചെലവഴിച്ചാണ് ഈ പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. 2020 ഓടെ ഈ ജലവിതരണ പദ്ധതിയുടെ നിര്‍മ്മാണം
പൂര്‍ത്തിയാകും. വര്‍ദ്ധിച്ച ജനസംഖ്യയ്ക്ക് ആനുപാതികമായി അയര്‍ലണ്ടില്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്നതോടെ ജലവിതരണവും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ഷാനന്‍ നദിയില്‍ പുതിയ ജലവിതരണ പദ്ധതി നിര്‍മ്മിക്കുന്നത്.

നിലവില്‍ ഷാനന്‍ നദിയിലെ വെള്ളം മിഡ്‌ലാന്‍ഡ്‌സിലെ ഡാമിലേക്കാണ് ഒഴികിപ്പോകുന്നത്. അതില്‍ ഒരു ഭാഗം വെള്ളം ജലവിതരണ പദ്ധതിയ്ക്കായി നീക്കി വയ്ക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. പുതിയ ജലവിതരണ പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഈ ആഴ്ച പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം ഡബ്ലിനില്‍ ജല ദൗര്‍ലബ്യം അനുഭവപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തലസ്ഥാന നഗരിയിലെ ജനങ്ങള്‍ക്കായി കൂടുതല്‍ ജലവിതരണ പദ്ധതികള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിച്ച് തുടങ്ങിയത്.

പുതിയ ജലവിതരണ പദ്ധതി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി പാരിസ്ഥിതിഘാത പഠനം നടത്തുകയും ജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വരൂപിക്കുകയും ചെയ്യും. പണി പൂര്‍ത്തിയാക്കി 2020 മുതല്‍ ജലവിതരണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി 2022 വരെ പദ്ധതി നിര്‍മ്മാണം വൈകാനും സാധ്യതയുള്ളതായി അധികൃതര്‍ കണക്കുകൂട്ടുന്നു

Scroll To Top