Sunday December 04, 2016
Latest Updates

ഡബ്ലിനിലെ ജനങ്ങള്‍ക്ക് രാപ്പാര്‍ക്കാന്‍ 500 വീടുകള്‍ക്ക് ഫണ്ട് അനുവദിച്ചു,പണി തുടങ്ങാന്‍ സാഹചര്യമൊരുങ്ങുന്നില്ലെന്ന് പ്ലാനിംഗ് അതോറിറ്റി 

ഡബ്ലിനിലെ ജനങ്ങള്‍ക്ക് രാപ്പാര്‍ക്കാന്‍ 500 വീടുകള്‍ക്ക് ഫണ്ട് അനുവദിച്ചു,പണി തുടങ്ങാന്‍ സാഹചര്യമൊരുങ്ങുന്നില്ലെന്ന് പ്ലാനിംഗ് അതോറിറ്റി 

ഡബ്ലിന്‍ :പാര്‍പ്പിട ക്ഷാമ പ്രതിസന്ധി പരിഹരിക്കാനായി 500 പുതിയ മോഡുലാര്‍ വീടുകള്‍ നിര്‍മ്മിക്കാനായി, സര്‍ക്കാര്‍ 17 മില്യണ്‍ യൂറോ അനുവദിച്ചു. മറ്റ് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച മാതൃത പിന്‍തുടരുകയാണ് അയര്‍ലണ്ട് സര്‍ക്കാരും. എട്ട് ആഴ്ചകള്‍ക്കുള്ളി്ല്‍ ഇവയുടെ പണി എങ്ങനെയാണ് പൂര്‍ത്തികരിക്കുക എന്ന് ഐറിഷ് പ്ലാനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം വിശദീകരിച്ചു. 
വീടുകള്‍ സ്ഥാപിക്കാനുള്ള സൈറ്റുകള്‍ കണ്ടെത്തുന്നതും അനുബന്ധ ചര്‍ച്ചകളും പക്ഷെ ഇതിന് താമസം വരുത്തിയേക്കാം എന്നും അവര്‍ പറഞ്ഞു. ഡബ്ലിനിലെ പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കുന്നതില്‍ മോഡുലാര്‍ അല്ലെങ്കില്‍ പ്രീഫാബ്രിക്കേറ്റഡ് വീടുകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും എന്നാണ് കരുതപ്പെടുന്നത്. പക്ഷേ സൈറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ പുതിയ ഒരു പ്രശ്‌നമായി മാറുകയാണ്.
ഇത്തരം വീടുകള്‍ നിര്‍മ്മിക്കപ്പെടേണ്ടതിന്റെ അടിയന്തരമായ ആവശ്യകത ബോദ്ധ്യമുണ്ടെങ്കിലും തങ്ങളുടെ പരിസരത്ത് നിര്‍മ്മാണം നടത്താനൊരുങ്ങുമ്പോള്‍ ‘എ്‌ന്റെ പിന്നാമ്പുറത്ത് വേണ്ട’ എ്ന്ന പ്രതിലോമകരമായ നിലപാടാണ് മിക്ക പ്രദേശങ്ങളിലെ ആളുകളും പുലര്‍ത്തുന്നത് എന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് വക്താക്കാള്‍ വിവരിച്ചു. പ്രാദേശിക വികസനം ഇത്തരം നിര്‍മിതികളില്‍ കൂടി സമരസപ്പെട്ടുപോകും എന്ന കാഴ്ച്ചപ്പാടോടെ വേണം ഇത്തരം പ്രതിഷേധങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടത് എന്ന് അവര്‍ പറഞ്ഞു.

Scroll To Top