Sunday December 11, 2016
Latest Updates

ഡബ്ലിനിലെ ഗതാഗത പദ്ധതികള്‍ക്ക് 32 മില്ല്യന്‍

ഡബ്ലിനിലെ ഗതാഗത പദ്ധതികള്‍ക്ക് 32 മില്ല്യന്‍

ഡബ്ലിന്‍: ഡബ്ലിന്‍ മേഖലയിലെ ഗതാഗത പദ്ധതികളുടെ നടത്തിപ്പിനായി 32 മില്ല്യന്‍ യൂറോ ചിലവഴിക്കാന്‍ തീരുമാനമായി. സൈക്കിള്‍ ട്രാക്കുകളും നടപ്പാതകളും ഒരു പുതിയ പാലവും ഉള്‍പ്പെടെ വിപുലമായ പരിഷ്‌കരണങ്ങളാണ് ഡബ്ലിനിലും പരിസരപ്രദേശങ്ങളിലുമായി നടപ്പില്‍ വരുത്താന്‍ ഉദ്ദേശിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള 200റോളം പ്രൊജക്ടുകള്‍ക്കായി 32.5 മില്ല്യന്‍ യൂറോയില്‍ അധികം ചിലവു കണക്കാക്കുന്നതായാണ് ഗതാഗത വകുപ്പ് അറിയിച്ചത്.
ലീഫിയില്‍ പുതിയ പാലം രൂപപ്പെടുന്ന കൂട്ടത്തില്‍ഡ്രേകൊണ്ട്രയിലെ കാറ്റ് ആന്‍ഡ് കേജിന്റെ ഒരു ഭാഗവും ഡോഡറിലുള്ള ഒരു സൈക്കിള്‍ ബ്രിഡ്ജും ഒഴിവാക്കപ്പെടാനുള്ള സാധ്യതയും ഉണ്ട്.
ഡിസൈന്‍, പ്ലാനിംഗ്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വേര്‍തിരിച്ച് 193ന്നോളം പദ്ധതികള്‍ക്കാണ് ഇപ്പോള്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഡബ്ലിനിലെ നാലു ലോക്കല്‍ അതോറിറ്റികളും കില്‍ഡെയര്‍, മീത്ത്, വിക്ലോ എന്നീ പ്രദേശങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡബ്ലിനില്‍; ബുള്‍ ഐലന്‍ഡിനെയും ക്ലൊണ്ടാര്‍ഫിനെയും യോജിപ്പിച്ചുകൊണ്ടുള്ള തുടക്കത്തിന് 1മില്ല്യന്‍ യൂറോ ചിലവഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
റോസീ ഹാക്കറ്റ് പാലത്തിന്റെ പണി പൂര്‍ത്തിയാക്കാനായി 2.6 മില്ല്യന്‍ യൂറോ ഉപയോഗപ്പെടുത്തും.
തോമസ് സ്ട്രീറ്റിലെയും ജെയിംസ് സ്ട്രീറ്റിലെയും ഡബ്ലിനിലെയും ടൂറിസ്റ്റുകള്‍ കൂടുതലായി ഉപയോഗിക്കുന്ന സ്ഥലങ്ങളിലെ നടപ്പാതകളുടെ നിര്‍മ്മാണത്തിനായി 2.5 മില്ല്യന്‍ യൂറോ മാറ്റിവയ്ക്കും.
ബെല്ലിബോഡനിലെയും ബ്ലാക്ക്‌റോക്കിലെയും സൈക്കിള്‍റൂട്ടുകള്‍ക്കായി 1 മില്ല്യന്‍ യൂറോ വീതം ചിലവഴിക്കും.
ഡണ്‍ലേരിയിലെ പബ്ലിക് ബൈക് ഹയര്‍ സ്‌കീമിനായി 75,000 യൂറോ മാറ്റിവയ്ക്കും. 750,000 യൂറോ റോയല്‍ കനാല്‍ ടൂപാത്ത് മെച്ചപ്പെടുത്താനും മാറ്റിവയ്ക്കും.
വിക്ലോവില്‍ ്രേബ തീരത്തുള്ള ടൗണിലെ സൈക്കിള്‍ ട്രാക്കുകള്‍ക്കായി ചിലവഴിക്കുന്നത് 500,000 യൂറോയാണ്.
കില്‍ഡെയറില്‍ മയ്‌നൂത്തിലുള്ള ഗതാഗത പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി 280,000 യൂറോയും, നാസില്‍ ഒരു പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഹബിനായി 250,000 യൂറോയും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സൈക്ലിംഗുമായി ബന്ധപ്പെട്ട റൂട്ടുകളും മറ്റും മെച്ചപ്പെടുത്തുക എന്നതു തന്നെയാണ് ഫണ്ടിംഗിന്റെ ലക്ഷ്യത്തിലുണ്ടായിരുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ലിയോ വരേദ്കര്‍ പറഞ്ഞു.
സൈക്കിള്‍ ആരോഗ്യദായകവും ചിലവുകുറഞ്ഞതും ഗുണമുള്ളതുമായതിനാലാണ് ഇത്തവണ ഇതിലേക്കായി നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും താല്‍പ്പര്യമുള്ളവര്‍ ഈ മേഖലയിലേക്ക് വന്നുകഴിഞ്ഞാല്‍ ജീവിക്കാനും സന്ദര്‍ശിക്കാനും ജോലിചെയ്യാനും വളരെ യോജിച്ച സ്ഥലമായി ടൗണുകള്‍ മാറുമെന്നും വരേദ്കര്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top