Saturday December 10, 2016
Latest Updates

ഡബ്ലിനിലെ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികള്‍ യൂറോപ്പില്‍ ഏറ്റവും വിലയേറിയ പ്രോപ്പര്‍ട്ടികളുടെ പട്ടികയില്‍

ഡബ്ലിനിലെ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികള്‍ യൂറോപ്പില്‍ ഏറ്റവും വിലയേറിയ പ്രോപ്പര്‍ട്ടികളുടെ പട്ടികയില്‍

ഡബ്ലിന്‍: ഡബ്ലിനിലെ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികള്‍ യൂറോപ്പില്‍ ഏറ്റവും വിലയേറിയ പ്രോപ്പര്‍ട്ടികളുടെ പട്ടികയില്‍. ഡബ്ലിനില്‍ പ്രോപ്പര്‍ട്ടി മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ വന്നു തുടങ്ങിയതോടെ ഈ മേഖലയില്‍ മത്സരം വര്‍ധിച്ചു. ഇത് വില വര്‍ധനവിനും കാരണമായതായാണ് റിപ്പോര്‍ട്ട്. ഡബ്ലിനിലെ കൊമേഴ്‌സല്‍ പ്രോപ്പര്‍ട്ടികള്‍ യൂറോപ്പിലെ ഏറ്റവും വിലയേറിയ പ്രോപ്പര്‍ട്ടികളില്‍ അഞ്ചാം സ്ഥാനത്താണ്. ഡബ്ലിനിലെ ഓഫീസ് കെട്ടിടങ്ങള നിക്ഷേപകരെ സംബന്ധിച്ച് ഏറ്റവും ചെലവേറിയവയില്‍ പതിനേഴാം സ്ഥാനത്താണ്. ഡബ്ലിനില്‍ തന്നെ ഗ്രാഫ്റ്റന്‍ സ്ട്രീറ്റിലെ പ്രോപ്പര്‍ട്ടികള്‍ യൂറോപ്പിലെ ഏറ്റവും വിലയേറിയ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളുടെ പട്ടികയിലുണ്ട്. 

ഡബ്ലിന്‍ ഉള്‍പ്പെടെ യൂറോപ്പിലെ 59 നഗരങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഏറ്റവും വിലയേറിയ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളില്‍ ഡബ്ലിന് മുന്‍പില്‍ ലണ്ടന്‍, സൂറിച്ച്, പാരീസ്, വിയന്ന എന്നീ നഗരങ്ങളാണുള്ളത്. ഈ വര്‍ഷം ജൂണില്‍ പുറത്തിറക്കിയ മറ്റൊരു പട്ടികയില്‍ വിലയേറിയ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളുള്ള നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിന്‍ ഇരുപത്തിമൂന്നാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് ഡബ്ലിന്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്ന്നത്.

Scroll To Top