Wednesday December 07, 2016
Latest Updates

ഡബ്ലിനിലെ ഓള്‍ ഹാലോസ് കോളജില്‍ നിന്ന് 100,000 യൂറോയുടെ പുസ്തകങ്ങള്‍ മോഷണം പോയി

ഡബ്ലിനിലെ ഓള്‍ ഹാലോസ് കോളജില്‍ നിന്ന് 100,000 യൂറോയുടെ പുസ്തകങ്ങള്‍ മോഷണം പോയി

ഡബ്ലിന്‍: ഡബ്ലിനിലെ ഓള്‍ ഹാലോസ് കോളജില്‍ നിന്ന് 100,000 യൂറോയുടെ പുസ്തകങ്ങള്‍മോഷണം പോയി. പുസ്തകങ്ങള്‍ കൂടാതെ പതിനെട്ടാം നൂറ്റാണ്ടിലെ വിലപിടിപ്പുള്ളപെയിന്റിങ്ങുകളും മോഷണം പോയിട്ടുണ്ട്. ഓരോന്നിനും 5,000 യൂറോ വില വരുന്നപെയിന്റിങ്ങുകളാണ് നഷ്ടപ്പെട്ടത്. കോളജ് അധികൃതര്‍ വിവരം
അറിയിച്ചതനുസരിച്ച് ഗാര്‍ഡ സംഭവ സ്ഥലത്ത് എത്തി.

1480 ലെ ചരിത്ര രേഖകള്‍ ഉള്‍പ്പെടെ അത്യപൂര്‍വ ശേഖരമാണ് മോഷണം പോയത്.
വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് കോളജ് അടച്ച് പൂട്ടുമെന്ന
വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് കോളജില്‍ നിന്ന് ലക്ഷങ്ങളുടെ
പുസ്തകങ്ങള്‍ മോഷണം പോയത്. കോളജിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന്
കരകയറ്റാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ പത്‌നി
ജാക്വിലിന്‍ കെന്നഡി തന്റെ പിതാവിന് അയച്ച് കത്തുകള്‍ ലേലം ചെയ്യാന്‍ കോളജ്
അധികൃതര്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ കെന്നഡി കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് പിന്നീട് ഈ ലേലനടപടി
നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കോളജിനെ കൂടുതല്‍
പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ട് ലക്ഷങ്ങള്‍ വില വരുന്ന പുസ്തകങ്ങളും
പെയിന്റിങ്ങുകളും മോഷണം പോയത്. മോഷ്ടാക്കളെ കണ്ടെത്താന്‍ ഗാര്‍ഡ അന്വേഷണം
ഊര്‍ജിതമാക്കി.

Scroll To Top