Saturday December 03, 2016
Latest Updates

ഡബ്ലിനിലെ എന്‍ 7ല്‍ വാഹനാപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു

ഡബ്ലിനിലെ എന്‍ 7ല്‍ വാഹനാപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു

ഡബ്ലിന്‍: സൌത്ത് ഡബ്ലിനിലെ എന്‍ 7ല്‍ വാഹനാപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. തിരക്കേറിയ സമയത്താണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് എന്‍ 7 ല്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഒന്നിലധികം വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരുക്കില്ല.

രാത്ത്കൂള്‍ ജങ്ഷന്‍ 4 ല്‍ വച്ചാണ് അപകടം ഉണ്ടായത്. ഇതേതുടര്‍ന്ന് സഗ്രാറ്റ്, രാത്ത്കൂള്‍, സിറ്റി വെസ്റ്റ് എന്നിവടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകള്‍ക്ക് ശേഷം രാത്ത്കൂളില്‍ നിന്നുള്ള മൂന്ന് ലൈന്‍ പാതകളും ഗതാഗതത്തിനായി തുറന്നു കൊടുത്തു.

Scroll To Top