Friday December 02, 2016
Latest Updates

ഡബ്ലിനിലെ എം 50 റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

ഡബ്ലിനിലെ എം 50 റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

ഡബ്ലിന്‍: ഡബ്ലിനിലെ എം 50 റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ജംഗ്ഷന്‍ 12 ല്‍ വച്ച് കാറിന് തീ പിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീയെ പരുക്കുകളോടെ താല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഓടി വന്ന കാര്‍ വഴിയില്‍ സ്ഥാപിച്ചിരുന്ന ബാരിയറില്‍ തട്ടിയ ഉടന്‍ തീ പിടിക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ ഡബ്ലിന്‍ ഫയര് ബ്രിഗേഡില്‍ നിന്നുള്ള അഗ്‌നിശമന സേന യൂണിറ്റുകള്‍ സ്ഥലത്ത് എത്തി തീ അണച്ചു. തീ പിടുത്തത്തെ തുടര്‍ന്ന് എം 5o റോഡില്‍ ഏതാനും സമയം ഗതാഗത തടസമുണ്ടായതായി ഗാര്‍ഡ അറിയിച്ചു. 

Scroll To Top