Tuesday December 06, 2016
Latest Updates

ഡബ്ലിനിലെ എംബസി ബെല്‍റ്റില്‍ പരക്കെ മോഷണം,സുരക്ഷിത മേഖലയെന്ന വിശേഷണം പഴങ്കഥയാവുന്നു

ഡബ്ലിനിലെ എംബസി ബെല്‍റ്റില്‍ പരക്കെ മോഷണം,സുരക്ഷിത മേഖലയെന്ന വിശേഷണം പഴങ്കഥയാവുന്നു

ഡബ്ലിന്‍ :നഗരത്തിലെ ഏറ്റവും സുരക്ഷിത മേഖല എന്നറിയപ്പെടുന്ന ഡബ്ലിന്‍ 4 ലെ എംബസി ബല്‍റ്റില്‍ പരക്കെ മോഷണശ്രമം. മെറിയോണ്‍ റോഡിനു സമീപംകൊള്ളസംഘം ഒരു വീട്ടില്‍ നടത്തിയ മോഷണത്തില്‍ ആഭരണങ്ങളും മററ് വിലപിടിച്ച വസ്തുക്കളും അഞ്ച് ലക്ഷം യൂറോയുമാണ് കവര്‍ച്ച ചെയ്തത്.ഏതാനും ആഴ്ചകളായി എയില്‍സ് ബറി റോഡിലെയും , നട്ട്‌ലി അവന്യുവിലെയും സമ്പന്നരായ ബിസിനസുകാരുടെ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവായിരിക്കുകയാണ്. ഇതിന് പുറമേ ബാള്‍സ് ബ്രിഡ്ജിലും ഡോണി ബ്രൂക്കിലും കൃത്യമായ പദ്ധതികളോടെ മോഷണം പതിവാക്കിയിരിക്കുന്ന സാഹചര്യത്തില്‍ സുരക്ഷയ്ക്കായി പെട്രോളിംഗിന് ഇവിടെ കൂടുതല്‍ ഗാര്‍ഡയെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായിരിക്കുയാണ്.

എയില്‍സ് ബറിയിലെ കോണ്‍സുലാര്‍ ബില്‍ഡിംഗുകള്‍ കേന്ദ്രീകരിച്ച് മോഷണം ആസൂത്രണം ചെയ്യുന്ന സംഘത്തിന് എംബസി ബെല്‍റ്റ് ബര്‍ഗ്‌ലേഴ്‌സ് എന്നാണ് ഗാര്‍ഡാ പേര് നല്‍കിയിരിക്കുന്നത്. വന്‍തോതില്‍ പണവും ആഭരണങ്ങളും ലാപ്‌ടോപ്പും കമ്പ്യൂട്ടറുകളും സ്മാര്‍ട്ട്‌ഫോണുകളുമെല്ലാം എങ്ങിനെ അടിച്ചുമാറ്റാമെന്നും സംശയം തോന്നാത്ത വിധത്തില്‍ വീടിനുള്ളില്‍ എങ്ങിനെ കയറണമെന്നും ഇറങ്ങിപ്പോകണമെന്നും ഇവര്‍ക്കറിയാം. മോഷണം പതിവായ സാഹചര്യത്തില്‍ ആള്‍ക്കാര്‍ പരിഭ്രാന്തിയിലാണ്.അലാറം ബെല്ലുകള്‍ പ്രവര്‍ത്തന രഹിതമാക്കിയ ശേഷമാണ് ഇവര്‍ വീടുകള്‍ക്കുള്ളില്‍ കടക്കുന്നതത്രേ.

നടുമുറ്റം വഴി വീട്ടിലേക്ക് കയറുന്നതിനായി സംഘം നടത്തിയ ശ്രമങ്ങളില്‍ ഒന്നില്‍ വീട്ടുകാരി അലാറംമുഴക്കിയതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ അപ്രത്യക്ഷമായെന്ന് ഒരു സ്ത്രീ പറഞ്ഞു. മറ്റൊരു സംഭവത്തില്‍ മോഷ്ടാക്കളെ അയല്‍വീട്ടുകാരന്‍ കണ്ടതിനെ തുടര്‍ന്ന് സംഘം ഓടി രക്ഷപ്പെട്ടു. എന്നാല്‍ മറ്റ് വീടുകളില്‍ നടന്ന മോഷണങ്ങളില്‍ 250,000 യൂറോ വരെ നഷ്ടമായിട്ടുണ്ട്. ഫെബ്രുവരി അവസാനം ഒരു ബിസിനസുകാരന്‍െ്‌റ വീട്ടില്‍ നടന്ന മോഷണത്തില്‍ വന്‍ തുക നഷ്ടപ്പെട്ടിരുന്നു.

ഒക്‌ടോബറില്‍ എയില്‍സ്ബറി റോഡിലും നട്ട്‌ലി പാര്‍ക്കിലുമായി നടന്ന മോഷണങ്ങളില്‍ 40,000 യൂറോ വിലമതിക്കുന്ന സാധനങ്ങള്‍ വരെ നഷ്ടപ്പെട്ടിരുന്നു. ഇതേ സ്ഥലത്തു തന്നെ കഴിഞ്ഞ നവംബറില്‍ നടന്ന രണ്ടു മോഷണങ്ങളില്‍ ഒന്നില്‍ മാത്രം 125,000 യൂറോ കൊണ്ടുപോയി. ഡിസംബറില്‍ ഐല്‍സ് ബറിയില്‍ 50,000 യൂറോയുടെ മൂല്യത്തിലുള്ള പണവും വസ്തുക്കളുമാണ് പോയത്.

Scroll To Top