Wednesday December 07, 2016
Latest Updates

ഡബ്ലിനിലെ ഇന്ത്യന്‍ എംബസി വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു :പ്രവാസികള്‍ക്കും ഇനി തിരഞ്ഞെടുപ്പുകാലം

ഡബ്ലിനിലെ ഇന്ത്യന്‍ എംബസി വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു :പ്രവാസികള്‍ക്കും ഇനി തിരഞ്ഞെടുപ്പുകാലം

EL 2014

ഡബ്ലിന്‍ :അരവിന്ദ് കേജരിവാളും നരേന്ദ്രമോഡിയും കേരളത്തിന്റെ പ്രതീക്ഷയായി എ കെ ആന്റണിയുമൊക്കെ അരങ്ങു തകര്‍ക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ലോകസഭ തിരഞ്ഞെടുപ്പ് 2014 മാര്‍ച്ച് മാസം മുതല്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടായേക്കുമെന്ന കരുതലോടെ അയര്‍ലണ്ടിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായി ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയും രംഗത്തെത്തി . എന്നാല്‍ ഓണ്‍ലൈന്‍ സംവിധാനം എത്രമാത്രം ഫലം ചെയ്യുന്നുവെന്ന് രജിസറ്റര്‍ ചെയ്യാന്‍ ശ്രമിച്ച ഓരോ പ്രവാസിക്കും മനസിലായിക്കാണും.

ഓണ്‍ ലൈന്‍ രജിസട്രെഷന് ശ്രമിച്ചു പൂര്‍ണ്ണമായി വിജയിക്കണമെങ്കില്‍ അസാമാന്യ ക്ഷമയും ,സമയവും വേണം എന്നതാണ് അവസ്ഥ.

വെബ്‌സൈറ്റിലെ ഫോറത്തില്‍ വന്ന പിഴവുകളും അവ്യകതതകളും പ്രവാസികളെ വെട്ടിലാക്കിയിരിക്കുകയാണ്.  eci/nic.in ല്‍ രജിസ്റ്റര്‍ ചെയ്യാനായി തുറക്കുന്ന ഏതൊരാള്‍ക്കും എംബസി നല്‍കിയിരിക്കുന്ന Enrole as NRI Voter എന്ന ലിങ്കിലൂടെ വോട്ടര്‍ രജിസ്‌ട്രേഷന് തുടക്കം കുറിക്കാം. ഇതേ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷകന്റെ ഇമെയില്‍ ഐഡി വെരിഫിക്കേഷനായി ചോദിക്കും. തുടര്‍ന്ന് വെരിഫിക്കേഷന്‍ കോഡ് നല്‍കിയിരിക്കുന്ന മെയില്‍ ഐഡിയിലേക്ക് സൈറ്റ് അയച്ചുതരികയും ചെയ്യും. ഇത്തരത്തില്‍ മൊബൈല്‍ നമ്പര്‍ കൂടി വെരിഫൈ ചെയ്തു കഴിഞ്ഞാലാണ് യഥാര്‍ത്ഥ ഫോറം അപേക്ഷകന്റെ മുന്നില്‍ തെളിയുകയുള്ളൂ.

ഒട്ടേറെ കടമ്പകള്‍ ഉണ്ടെങ്കിലും ഇതു വരെ അപേക്ഷകന് വളരെ എളുപ്പം കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. എന്നാല്‍ തുടര്‍ന്ന് ഫോറം പൂരിപ്പിക്കാനാണ് അപേക്ഷകന്‍ ബുദ്ധിമുട്ടുക.
തങ്ങളുടെ സംസ്ഥാനം രേഖപ്പെടുത്താനായി എളുപ്പം സാധിക്കുന്ന അപേക്ഷകന് ജില്ലയോ അസംബ്ലി മണ്ഡലമോ രേഖപ്പെടുത്താന്‍ സാധിക്കാതെ വരും. എന്നാല്‍ അവ രണ്ടും ഒഴിച്ചു നിര്‍ത്തി അപേക്ഷകന്റെ വിവരങ്ങളും മറ്റും രേഖപ്പെടുത്തി സേവ് ക്ലിക്കു ചെയ്യാമെന്നു വച്ചാല്‍ ജില്ലയും അസംബ്ലി കോണ്‍സ്റ്റിറ്റ്വന്‍സിയും നിര്‍ബന്ധമാണെന്നാണ് കാണിക്കുക.

ഇനി ഏതെങ്കിലും ഭാഗ്യത്തിന് കേരളത്തിന്റെ പേജില്‍ എത്തിയാല്‍ മനോഹരമായ ഒരറിയിപ്പ് കാണാം.’വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും .തിരുത്തുന്നതിനും.സ്ഥലം മാറ്റുന്നതിനും ഒക്ടോബര്‍ 25 വരെ ലഭിച്ച അപേക്ഷകള്‍ ജനുവരി 6 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്തിനു ശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ എന്നാണ് അറിയിപ്പ് . ചുരുക്കത്തില്‍ ഇപ്പോള്‍ ഇത് നടക്കുന്ന കാര്യമല്ല എന്നത് തന്നെ.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കേണ്ട ഫോറത്തിനു സംഭവിച്ച പിഴവു നിമിത്തമാകാം ഇത്തരം അവസ്ഥ ഉണ്ടാവുന്നത്.
അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റിലും നല്‍കിയിരിക്കുന്ന ലിങ്ക് www.eci.nic.in  എന്നതു തന്നെയാണ്. ഇവിടെ ഉള്ളവര്‍ക്കും അയര്‍ലണ്ടില്‍ നിന്നും കേരളത്തിലേക്ക് ഇപ്പോള്‍ താല്ക്കാലികമായി മടങ്ങിയെത്തിയ പ്രവാസികള്‍ക്കും ഇതൊരു ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.

Scroll To Top