Thursday December 08, 2016
Latest Updates

ഡബ്ലിനിലെ ആറ് ഏക്കര്‍ സ്ഥലത്ത് മുസ്ലീം പള്ളിയ്ക്ക് അനുമതി

ഡബ്ലിനിലെ ആറ് ഏക്കര്‍ സ്ഥലത്ത് മുസ്ലീം പള്ളിയ്ക്ക് അനുമതി

ഡബ്ലിന്‍ :നോര്‍ത്ത് ഡബ്ലിനിലുള്ള ക്ലോണ്‍ഗ്രീ്!ഫിന്‍ മുസ്ലിം പള്ളിയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തി അയര്‍ലണ്ടിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയാക്കാന്‍ ഐറിഷ് പ്ലാനിംഗ് ബോര്‍ഡ് അന്‍ ബോര്‍ഡ് പ്ലീനില അനുമതി നല്‍കി

സ്വകാര്യ വ്യക്തിയുടെ 6ഏക്കര്‍ സ്ഥലമാണ് മുസ്ലീം പള്ളിക്കായി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നോര്‍ത്ത് ഡബ്ലിനില്‍ തന്നെയാണ് ഈ 6ഏക്കര്‍ സ്ഥിതി ചെയ്യുന്നത്.പെരുനാള്‍ ദിവസങ്ങളില്‍ 3000 പേര്‍ക്ക് വരെ പ്രാര്‍ഥനയില്‍ ഏര്‍പ്പെടുവാന്‍ ഇവിടെ സൗകര്യമുണ്ടാവും

രണ്ട് മിനാരങ്ങളിലായി 40 മില്ല്യന്‍ യൂറോയുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സാംസ്‌കാരിക കേന്ദ്രം, പ്രാര്‍ത്ഥന ഹാള്‍, ഓഫീസുകള്‍, ബുക്ക് ഷോപ്പ്, ലൈബ്രറി, 600 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, റസ്‌റ്റോറന്റ്, െ്രെപമറി സ്‌കൂള്‍ സെകന്ററി സ്‌കൂള്‍, സ്വിമ്മിംഗ് പൂളോട് കൂടിയ ഫിട്‌നസ് സെന്റര്‍, ജിം, അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങള്‍ ഈ പള്ളിയെ കേന്ദ്രീകരിച്ച് നടത്തും.

5,573 സ്‌ക്വയര്‍ മീറ്റര്‍ ചുറ്റളവുള്ള കോംപ്ലക്‌സില്‍ ആഘോഷ സമയത്ത് 3000പേര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യവും, വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയ്ക്ക് വരുന്ന 550 പേര്‍ക്ക് ഇരിക്കാനുള്ള സൌകര്യവും ഒരുക്കും.

വലിപ്പത്തിന്റെ കാര്യത്തില്‍ അയര്‍ലണ്ടില്‍ മൂന്നാം സ്ഥാനമാണ് ഇപ്പോള്‍ ക്ലോന്ഗ്രിഫിന്‍ പള്ളിക്കുള്ളത്. കൗണ്ടി മയോയിലെ ബല്ലിഹോനിസും ഡബ്ലിനിലെ ഇസ്ലാമിക് സാംസ്‌കാരിക കേന്ദ്രമായ ക്ലോന്‍സ്ഗിയിലെ മോസ്‌കും ആണ് ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നത്. മറ്റൊരു ഷിയാ ഇസ്ലാമിക് കേന്ദ്രം കൂടി ഡബ്ലിനില്‍ ഉണ്ട്.

ആകെ 50,000ത്തോളം മുസ്ലീങ്ങളാണ് ഡബ്ലിനില്‍ ഉള്ളത്.പല രാജ്യക്കാരും വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും വരുന്ന ഒരു കൂട്ടം മുസ്ലീങ്ങളുടെ കൂട്ടായ്മയാണ് ഡബ്ലിന്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ മുന്നില്‍ ഈ ആശയം അവതരിപ്പിച്ചത്.

സ്വോര്‍ട്‌സിലെയും ക്ലോന്‍ഗ്രിഫിനിലെയും പള്ളികളുടെ സാംസ്‌കാരിക വികസന! പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഈ വെല്‍ഫെയര്‍ സൊസൈറ്റി തന്നെയാണ്
നോര്‍ത്ത് ഡബ്ലിനില്‍ പുതുതായി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുതുടങ്ങിയ സ്ഥലമാണ് ക്ലോന്‍ഗ്രിഫിന്‍.

Scroll To Top