Sunday December 04, 2016
Latest Updates

ഡബ്ലിനിലെ അജ്ഞാത ഭാഗ്യവാന്‍ ! 

ഡബ്ലിനിലെ അജ്ഞാത ഭാഗ്യവാന്‍ ! 

ഡബ്ലിന്‍: യൂറോ മില്യന്‍ ഭാഗ്യവാന്‍ ഡബ്ലിന്‍ സ്വദേശി. സമ്മാന ജേതാവ് ദി നാഷണല്‍ ലോട്ടറിയുമായി ബന്ധപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഈ ഭാഗ്യവാന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഡബ്ലിനില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നതെന്നും നാഷണല്‍ ലോട്ടറി സ്ഥിരീകരിച്ചു. 

86.7 മില്യന്‍ യൂറോയാണ് ഭാഗ്യവാനെ കാത്തിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ച ആളെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു നാഷണല്‍ ലോട്ടറി അധികൃതര്‍. ഒറ്റ ദിവസം കൊണ്ട് അയര്‍ലണ്ടിലെ ഏറ്റവും സമ്പന്നന്‍മാരില്‍ ഒരാളായി മാറിയ ഭാഗ്യവാനെ കാണാന്‍ മാധ്യമങ്ങളും പൊതുജനങ്ങളും ആകാംഷയിലായിരുന്നു. സമ്മാന ജേതാവിന് തുക കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി നാഷണല്‍ ലോട്ടറി അറിയിച്ചു. 

പേര് വെളിപ്പെടുത്താത്ത ഡബ്ലിനിലെ അജ്ഞാത ഭാഗ്യവാന് ബംബര്‍ സമ്മാനം ലഭിച്ചതിന് പുറമെ അയര്‍ലണ്ടിലെ നിരവധി ഭാഗ്യാന്വേഷികള്‍ക്ക് ചെറു സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് നമ്പരുകള്‍ മാച്ച് ചെയ്ത ഒരാള്‍ക്ക് 35,654 യൂറോ ലഭിക്കും. കഴിഞ്ഞ ജൂണില്‍ ഡബ്ലിനില്‍ വിറ്റ ടിക്കറ്റിന് 94 മില്യന്‍ യൂറോ സമ്മാനം ലഭിച്ചിരുന്നു. 2005 ല്‍ ലിമെറിക്ക് സ്വദേശിനിക്ക് ലഭിച്ച 115 മില്യന്‍ യൂറോയാണ് അയര്‍ലണ്ടില്‍ ഇതുവരെ ലഭിച്ച ഏറ്റവും വലിയ യൂറോ മില്യന്‍ ലോട്ടറി സമ്മാന തുക

Scroll To Top