Sunday December 11, 2016
Latest Updates

ഡബ്ലിനിലും വെള്ളപ്പൊക്ക സാധ്യത ,ഞായറാഴ്ച്ച വരെ അപായ സൂചന

ഡബ്ലിനിലും വെള്ളപ്പൊക്ക സാധ്യത ,ഞായറാഴ്ച്ച വരെ അപായ സൂചന

ഡബ്ലിന്‍: ഡബ്ലിന്‍ ഏരിയയും വെള്ളത്തിലാവാന്‍ സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മേഖലയിലെ രണ്ട് നദികളുടെ ജലനിരപ്പ് ഉയരുന്നതു കണക്കിലെടുത്താണ് കാലാവസ്ഥാ വകുപ്പ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനുവരി 5 ഞായറാഴ്ച്ച വരെ ഇതേ കാലാവസ്ഥ ഇവിടങ്ങളില്‍ തുടരാനാണ് സാധ്യത.
കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡോഡര്‍, ടോക തുടങ്ങിയ നദികളുടെ തീരങ്ങളിലേയ്ക്കുള്ള പ്രവേശന കവാടങ്ങളും ജനുവരി 6 വരെ അടച്ചിട്ടിരിക്കുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്. ലിഫി ബോര്‍ഡ്‌വാക്കും അടച്ചിട്ടിട്ടുണ്ട്.
വെള്ളം കയറാന്‍ സാധ്യതയുള്ള ക്ലോണ്ടാര്‍ഫ് സാന്‍ഡിമൗണ്ട് മേഖലകളില്‍ മണല്‍ സഞ്ചികളും മറ്റും എത്തിച്ച് സുരക്ഷാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. ഈ സ്ഥലങ്ങളിലെ പബ്ലിക് കാര്‍പാര്‍ക്കുകളും സുരക്ഷാകാരണങ്ങളാല്‍ അടച്ചിട്ടു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിയേണ്ടി വന്നതില്‍ കൗണ്‍സില്‍ ക്ഷമ ചോദിച്ചു.
ക്ലൊണ്ടാര്‍ഫ് സാന്‍ഡിമൗണ്ട് മേഖലകളിലെ സ്ഥല ഉടമകളും ബുദ്ധിമുട്ട് നേരിടുകാണ്. വീട്ടുപകരണങ്ങളും മറ്റും സ്വയം സൂക്ഷിക്കാനും വെള്ളപ്പൊക്കത്തില്‍ നിന്നും സ്വന്തം വസ്തുക്കള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കാനും പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Scroll To Top