Thursday December 08, 2016
Latest Updates

ഡബ്ലിനിലും വാട്ടര്‍ഫോര്‍ഡിലും ജോബ്‌ഫെയര്‍

ഡബ്ലിനിലും വാട്ടര്‍ഫോര്‍ഡിലും ജോബ്‌ഫെയര്‍

ഡബ്ലിന്‍  :ഡബ്ലിനിലും വാട്ടര്‍ഫോര്‍ഡിലും ജോബ്‌ഫെയറുകളുമായി കനേഡിയന്‍ കമ്പനിയായ
ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്‌റഡാര്‍. നവംബര്‍ 9,10 തീയ്യതികളില്‍
ഡബ്ലിനിലും നവംബര്‍ 12ന് വാട്ടര്‍ഫോര്‍ഡിലും ജോബ്‌ഫെയറുകള്‍
സംഘടിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
റസ്‌റ്റോറന്റ് മാനേജര്‍, ഡെന്റല്‍ ടെക്‌നീഷ്യന്‍, ഫസ്റ്റ് ക്ലാസ് പവര്‍
എന്‍ജിനീയര്‍ തുടങ്ങി ഓട്ടനവധി തൊഴില്‍ മേഖലകളില്‍ അവസരങ്ങളുമായാണ്
ജോബ്‌ഫെയര്‍ നിങ്ങളെ സമീപിക്കാന്‍ പോകുന്നത്.

യോഗ്യരായവരും ഒരുതൊഴിലിനായി അന്വേഷിക്കുന്നവരും പെട്ടെന്നു തന്നെ www.workinginnl.comല്‍
കൊടുത്തിരിക്കുന്ന രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിച്ചു നല്‍കേണ്ടതാണ്.
ജോബ്‌ഫെയറില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ കമ്പനി
വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിച്ചു
നല്‍കിയാല്‍ യോഗ്യരാണെങ്കില്‍ ഇമെയിലില്‍ തന്നെ ജോബ്‌ഫെയറിന്റെ മുഴുവന്‍
വിവരങ്ങള്‍ കാണിച്ച് ഒരു മെസ്സേജ് ലഭിക്കുന്നതാണ്.
നിങ്ങളെ കാത്തിരിക്കുന്നത് ഒരു സുവര്‍ണ്ണാവസരം തന്നെയായിരിക്കും. അവസരം
നഷ്ടപ്പെടാതിരിക്കാന്‍ പെട്ടെന്നു തന്നെ രജിസ്റ്റര്‍ ചെയ്‌തോളു.

Scroll To Top