Wednesday December 07, 2016
Latest Updates

ഡബ്ലിനിലും കോര്‍ക്കിലും ഗോള്‍വേയിലും പാരീസ് ഐക്യദാര്‍ഢ്യ റാലികള്‍

ഡബ്ലിനിലും കോര്‍ക്കിലും ഗോള്‍വേയിലും പാരീസ് ഐക്യദാര്‍ഢ്യ റാലികള്‍

ഡബ്ലിന്‍: അയര്‍ലണ്ടിലും പാരീസ് ഐക്യദാര്‍ഢ്യ റാലികള്‍ നടന്നു. അയര്‍ലണ്ടില്‍ ഡബ്ലിനിലും ഗാല്‍വെയിലുമാണ് പാരീസ് ഐക്യദാര്‍ഢ്യ റാലികള്‍ നടന്നത്. ഐ ആം ഷാര്‍ലി എന്നെഴുതിയ പ്ലക്കാര്‍ഡുകളും ഏന്തിയാണ് ആയിരങ്ങള്‍ പ്രതിഷേധ റാലിയില്‍ അണിനിരന്നത്. ഡബ്ലിനില്‍ മാത്രം 2000 പേര്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്തു.ഒ ‘കൊണോല്‍ സ്ട്രീറ്റില്‍ നിന്ന് ഡയലിലേക്കാണ് മൌനജാഥ നടന്നത്.

അയര്‍ലണ്ടില്‍ പഠിക്കുന്ന ഫ്രഞ്ച് വിദ്യാര്‍ത്ഥികള്‍ റാലിയുടെ മുന്‍നിരയില്‍ അണിനിരന്നു. അയര്‍ലണ്ടിലെ ഫ്രഞ്ച് അംബാസഡര്‍ ജീന്‍ പിയറിയും റാലിയില്‍ പങ്കെടുത്തു. ഫ്രഞ്ച് ജനതയ്ക്ക് പിന്തുണ അര്‍പ്പിച്ച് റാലിയില്‍ അണിനിരന്ന ആയിരക്കണക്കിന് ഐറിഷ് ജനതയോട് ഫ്രഞ്ച് ജനതയുടെ പേരില്‍ താന്‍ നന്ദി പറയുന്നതായും പിയറി പറഞ്ഞു. തീവ്രവാദികള്‍ പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ് റാലിയില്‍ അണിനിരന്ന ആയിരങ്ങള്‍ എന്നും ഫ്രഞ്ച് അംബാസഡര്‍ പറഞ്ഞു.

ഗോള്‍വെയില്‍ നടന്ന റാലിയില്‍ 150 ഓളം പേര്‍ പങ്കെടുത്തു. ഫ്രാന്‍സില്‍ നിന്നുള്ള കുടിയേറ്റക്കാരും വിദ്യാര്‍ത്ഥികളും തദ്ദേശവാസികളും ഗാല്‍വെ റാലിയിലും പങ്കെടുത്തു. പാരീസ് ഐക്യദാര്‍ഢ്യ സന്ദേശങ്ങളും ഫ്രഞ്ച് പതാകകളും പ്രതിഷേധക്കാര്‍ കൈകളില്‍ എന്തിയിരുന്നു. ഡബ്ലിനും ഗാല്‍വെയ്ക്കും പുറമേ കോര്‍ക്ക് ഉള്‍പ്പെടെയുള്ള മറ്റ് നഗരങ്ങളിലും സമാനമായ ഐക്യാദാര്‍ഢ്യ റാലികള്‍ നടന്നു.

Scroll To Top